Image

രാജി വെച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ ബിജെപി കേന്ദ്രമന്ത്രി

Published on 10 September, 2019
രാജി വെച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ ബിജെപി കേന്ദ്രമന്ത്രി

കര്‍ണാടക: ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്തു നിന്നും രാജി വെച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ ബിജെപി കേന്ദ്രമന്ത്രി. രാജി വെച്ച ഉദ്യോഗസ്ഥന്‍ വഞ്ചകനാണെന്ന് ഉത്തര കന്നഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി കൂടിയായ അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. രാജി വെച്ച ശശികാന്ത് സെന്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തന്റെ 'മലിനമായ മനോഭാവം' തുറന്നു കാട്ടിയപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കേണ്ടിയിരുന്നെന്ന് അനന്ത്കുമാര്‍ ട്വീറ്റ് ചെയ്തു.


2009 കര്‍ണാടക കേഡര്‍ ഐഎഎസ് ഓഫീസറുമായ എസ് ശശികാന്ത് സെന്തില്‍ സെപ്തംബര്‍ നാലിനാണ് രാജി വെച്ചത്. ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ന്നുകൊണ്ടിരിക്കുമ്ബോള്‍ സിവില്‍ സര്‍വീസില്‍ തുടരുക അധാര്‍മികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. രാജ്യത്തിന്റെ ഭാവിയില്‍ ഇനി വരാനിരിക്കുന്നത് കൂടുതല്‍ വെല്ലുവിളികളാണെന്നും ഈ സമയത്ത് സിവില്‍ സര്‍വീസിന് പുറത്ത് നില്‍ക്കുന്നതാണ് നല്ലതെന്നും സെന്തില്‍ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.നേരത്തെയും വിദ്വേഷ പ്രസ്താവനകളിറക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ളയാളാണ് അനന്ത് കുമാര്‍ ഹെഗ്ഡെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക