Image

മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന ജൂതപ്പള്ളി മഴയില്‍ തകര്‍ന്നു

Published on 10 September, 2019
മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന ജൂതപ്പള്ളി മഴയില്‍ തകര്‍ന്നു

കൊച്ചി: കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ്‌ മഴയില്‍ തകര്‍ന്നു. കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ചൊവ്വാഴ്ച ഉച്ചയോടെ മഴയില്‍ തകര്‍ന്നുവീഴുകയായിരുന്നു.


നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറുത്ത ജൂതപ്പള്ളി സ്വദേശീയരായ ജൂതന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഇടമായിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനളൊന്നും നടക്കുന്നില്ല. സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കിയ പള്ളി ഗോഡൗണ്‍ ആയിവരെ ഉപയോഗിച്ചിരുന്നു.


പള്ളിയുടെ മുഖപ്പ് ഉള്‍പ്പെടെ ആളുകള്‍ എടുത്തുകൊണ്ടുപോയതായി പ്രദേശവാസികള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചരിത്ര സ്മാരകമായ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ലെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക