Image

സാമ്ബത്തിക ബാധ്യത: പാവപ്പെട്ടവര്‍ക്ക് ഓണകിറ്റ് ഇല്ല; എം.എല്‍.എമാര്‍ക്ക് സപ്‌ളൈകോ വക 2000 രൂപയുടെ ഓണകിറ്റ്

Published on 10 September, 2019
സാമ്ബത്തിക ബാധ്യത: പാവപ്പെട്ടവര്‍ക്ക് ഓണകിറ്റ് ഇല്ല; എം.എല്‍.എമാര്‍ക്ക് സപ്‌ളൈകോ വക 2000 രൂപയുടെ ഓണകിറ്റ്

തിരുവനന്തപുരം: സാമ്ബത്തിക ബാധ്യത ചൂണ്ടിക്കാട്ടി സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഓണകിറ്റ് നിഷേധിച്ച സപ്‌ളൈകോ എല്ലാ എം.എല്‍.എമാര്‍ക്കും സ്‌പെഷ്യല്‍ ഓണകിറ്റ് നല്‍കുന്നു. നല്ല നിലവാരമുളള സാധനങ്ങള്‍ എം.എല്‍ എമാര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കാനാണ് നിര്‍ദ്ദേശം.


വര്‍ഷങ്ങളായി നല്‍കി വരുന്ന പാവപ്പെട്ടവര്‍ക്കുളള ഓണക്കിറ്റ് സാമ്ബത്തിക ബാധ്യതയുടെ പേരില്‍ ഒഴിവാക്കിയ സപ്ലൈകോയാണ് സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാര്‍ക്കുമായി 2000 രൂപയുടെ കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ ഉന്നത ഗുണനിലവാരമുളള സാധനങ്ങള്‍ നല്‍കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. ഇവ എം.എല്‍.എമാരുടെ വീടുകളിലോ ഓഫീസുകളിലോ നേരിട്ട് എത്തിച്ച്‌ നല്‍കണമെന്നാണ് ഉത്തരവ്.


സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈകോ സ്‌റ്റോറുകളില്‍ ഓണത്തിന് വിതരണത്തിനെത്തിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ തന്നെയാണ് എം.എല്‍.എമാര്‍ക്ക് ഗുണനിലവാരം ഉളളവ നല്‍കണമെന്ന നിര്‍ദ്ദേശമെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ 28ന് പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ നല്‍കിയ വന്‍പയര്‍, മുളക് എന്നിവയുടെ ഗുണനിലവാരം തീര്‍ത്തും മോശമാണെന്ന് ചൂണ്ടിക്കാട്ടി ചില ഡിപ്പോകള്‍ ഇവ മടക്കിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം ഡിപ്പോകളിലും ഇതേ സാധനങ്ങളാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്. ഓണത്തിരക്കില്‍ സാധനങ്ങള്‍ വിറ്റഴിച്ച്‌ തടിയൂരാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക