മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് കാളിദാസ് ജയറാമിനെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചു, വളര്‍ന്നപ്പോള്‍ ഇവനെപ്പോലെ ആകരുതെന്ന് ആഗ്രഹിച്ചു .എന്നാണ് ജോജു കണ്ണനെ കുറിച്ച് പറഞ്ഞത്.
ഈ തമാശകേട്ട് വേദിയില്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. പരിപാടിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.