Image

ഓണം ഓര്‍മ്മയില്‍ മാത്രം (ജി. പുത്തന്‍കുരിശ്)

Published on 10 September, 2019
ഓണം ഓര്‍മ്മയില്‍ മാത്രം (ജി. പുത്തന്‍കുരിശ്)
ഓണത്തിന്‍ ഓര്‍മ്മകള്‍ വന്നുവിളിച്ചപ്പോള്‍
ബാല്യകാലങ്ങള്‍ഞാനോര്‍ത്തുപോയി
മാധുര്യംഊറുന്നാ പോയകാലമിനി
എത്തുമോഎന്നേലുംജീവിതത്തില്‍?
ഇന്നെന്റെ നാട്ടില്‍തിരികെവന്നപ്പോള്‍ ഞാന്‍,
കൃഷ്ണനെ കണ്ട കുചേലനപ്പോല്‍.
വരംഎല്ലാം നേടി വന്നകുചേലന്
കാണാന്‍ കഴിഞ്ഞില്ലകുടിലിരുന്നോടം;
വയലുകളൊക്കെയും പൈനാപ്പ്‌ളായി
അയലുത്തുകാരെഅറിയാതെയായി
പാടങ്ങള്‍ളൊക്കെയും പറമ്പുകളായി
മാടങ്ങളൊക്കെയുംമേടകളായി
മലയുംകാടുംഅടിച്ചു നിരത്തി
അവിടെല്ലാംമണിമേട പൊന്തിഉയര്‍ന്നു
‘മലരണികാടുകള്‍‘ ടാറിട്ട റോഡായി
റോഡിലൂടൊക്കെയുംകാറുകള്‍ചീറി
മാറിപ്പോയിഅത്രയ്ക്കുനാടും നാട്ടാരും
മാറിപോയി അന്നത്തെ ചുറ്റുപാടൊക്കയും
ഓണത്തിന്‍ ഓര്‍മ്മകള്‍ വന്നുവിളിച്ചപ്പോള്‍
ബാല്യകാലങ്ങള്‍ഞാനോര്‍ത്തുപോയി
നാടും എന്‍ നാട്ടാരുംവന്നെത്തി മുന്നില്‍
ഒന്നുപോലേവരുംജീവിച്ചത്ഓര്‍ത്തുപോയി
ജാതി‘േദമൊട്ടുംതീണ്ടാതെകൂട്ടുകാര്‍
ഒത്തൊരുമിച്ചുകളിച്ചതുമോര്‍ത്തുപോയി
ഓണത്തിന്‍ ഉത്‌സാഹംഎല്ലാരിലുംഅന്ന്
നുരപോലെ പൊന്തിപതഞ്ഞുവന്നു
കാടുംമലകളുംതാണ്ടിപ്പോയിഏവരും
പൂക്കളാല്‍കൊട്ട നിറച്ചതുംഓര്‍ത്തുപോയി
ഉഞ്ഞാലു കെട്ടുവാന്‍പൂക്കളം തീര്‍ക്കുവാന്‍
ആവേശമോടെല്ലാരുംഒത്തുകൂടി
ജാതിമതവര്‍ക്ഷ ഭേദങ്ങളില്ലാതെ
മോദമോടേവരുംതുള്ളിച്ചാടി
തിരുവാതിരകളികോല്‍കളി പുലികളി
തിരുവോണംമെല്ലെതിമിര്‍ത്തുകേറി
പതിനെട്ടു കൂട്ടംകറികളുംചേര്‍ത്തുള്ള
ഓണസദ്യയിന്‍ സ്വാദ്ഉണ്ട് നാവിലിന്നും
കാലങ്ങള്‍മുന്നോട്ടുഓടിയനേരത്ത്
കോലവുംമാറിനാടും നാട്ടാരുംമാറി
കണ്ടാല്‍ പരസ്പരംഉരിയാടാതായി
മിണ്ടാനും ആര്‍ക്കുംസമയമില്ലാതായി
പിള്ളേരുമുഴുവനും സെല്‍ഫോണിലായി
തള്ളയുംതന്തയുംസെല്‍ഫോണിലായി
മുത്തച്ഛന്‍ മുത്തശ്ലിസെല്‍ഫോണിലായി
തെങ്ങുകേറുന്നോന്‍ കള്ളു ചെത്തുന്നോന്‍
നാട്ടാരുമുഴുവനും സെല്‍ഫോണിലായി
അങ്ങകലെയൊരുആള്‍ക്കൂട്ടംകണ്ടിട്ട്
ചെന്നവിടേക്കുഞാന്‍ കാര്യംഅറിയുവാന്‍
നില്ക്കുന്ന്‌വിടെ ജനം അച്ചടക്കത്തോടെ
ബെവറേജു വാങ്ങുവാന്‍ വരിവരിയായ്
അന്തിച്ചു നിന്ന് ഞാന്‍ ചുറ്റിലും നോക്കുമ്പോള്‍ 
കുഴഞ്ഞാടി ഒരുത്തന്‍ വന്നിട്ടുചോദിച്ചു
“എന്താണീ നാട്ടില്‍ പുതുതാണോ നിങ്ങള്‍?”
അതോ !പ്രച്ഛന്നവേഷനാം മാവേലിയോ നീ?
മാവേലിവാണൊരാകാലം വരുത്താന്‍
ബെവറേജിനല്ലാതെആര്‍ക്കുകഴിയും?
ഇന്നെന്റെ നാട്ടില്‍തിരികെവന്നപ്പോള്‍ ഞാന്‍,
കൃഷ്ണനെ കണ്ട കുചേലനപ്പോല്‍.
കാലങ്ങള്‍മുന്നോട്ടുഓടിയനേരത്ത്
കോലവുംമാറിനാടും നാട്ടാരുംമാറി
ഓണവുംമാവേലീം ടി. വി.യിലായി
പണ്ടത്തെ ഓണം ഓര്‍മ്മയില്‍ മാത്രം
Join WhatsApp News
Anthappan 2019-09-11 11:03:26
 A true reflection of what's happening in our state and Onam.  Plantain leaf is replaced with plastic leaf which can even cause cancer. The real flowers are replaced with plastic. Even you may be able to buy ready made 'Pookkalum ' in the nearest future.  People convert their farm land into Parambu and sell it for more money for building houses and apartment complexes.  The landscape of Kerala is changing and relationship is breaking down.  The market is inundated with cellphone and the communication is breaking down though it was introduced to improve communication.  Yes! when we go back to my birth place, it is different and nobody knows anyone . The consumption of alcohol is another measure to see how Malayalees celebrate Onam and other festivals.   There are so many articles appear here and I know that they are all the  reflection of the wishful thinking about Onam. As you said, Onam is now a bygone festival which  lives only in our memory. 
congratulations 
Sudhir Panikkaveetil 2019-09-11 18:47:35
ഇന്നെന്റെ നാട്ടില്‍തിരികെവന്നപ്പോള്‍ ഞാന്‍,
കൃഷ്ണനെ കണ്ട കുചേലനപ്പോല്‍.
പ്രവാസികൾ മാത്രം ബാക്കിയാകുന്നു 
മലയാള ഭാഷയെ, നാടിനെ സ്നേഹിക്കാൻ പൈതൃകം 
സൂക്ഷിക്കാൻ. പ്രവാസി എഴുത്തുകാരുടെ 
രചനകൾ ഇപ്പോൾ അവഗണിക്കപ്പെട്ടാലും 
സമീപ ഭാവിയിൽ അതിനു ഒരു ഭാവിയുണ്ടാകും.
അമേരിക്കയെമാത്രം കുറിച്ച് എഴുതാനല്ല 
അമേരിക്കൻ  മലയാളി പ്രവാസികൾ.
ശ്രീ പുത്തൻ കുരിശ് പതിവുപോലെ 
ലളിതഗംഭീരമായി ആശയങ്ങൾ പകർന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക