Image

പൂക്കളം (ഫൈസല്‍ മാറഞ്ചേരി)

Published on 10 September, 2019
പൂക്കളം (ഫൈസല്‍ മാറഞ്ചേരി)
തുമ്പയും തെച്ചിയും
മുക്കുറ്റിയും മുഖത്തോട്
മുഖം നോക്കി
നില്പുണ്ട് തൊടിയില്‍
മുറ്റത്തെ പൂക്കളം
കണ്ടമ്പരന്ന്

മുറ്റത്തു വൃത്തത്തില്‍
കിടപ്പുണ്ട് പൂക്കളം
'തോവാള' പൂവിന്റെ പെരുമയില്‍
മുറ്റത്തെ മുല്ലയും പൂക്കളും ഇറുത്തെടുക്കാന്‍ മക്കള്‍ക്കിന്നെവിടെ നേരം

അന്നേരം മൊബൈലില്‍
കുത്തി കളിയല്ലോ  കൂട്ടുകാര്‍ക്കിന്നാഘോഷം

ചെമ്പരത്തിയൊന്ന് പറിച്ചെറിഞ്ഞ്  
കുട്ടികള്‍ ഒച്ചയിട്ട് ഓടിപ്പോയി

തൊടിയിലെ പൂക്കള്‍ പിറു പിറുത്തു
ആര്‍ക്കും വേണ്ടാത്ത ജന്മമല്ലോ
അച്ഛനും അമ്മയും എന്നപോലെ !


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക