Image

'ആഹാ'യുടെ ഓണം സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 11 September, 2019
'ആഹാ'യുടെ ഓണം സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'ആഹാ'യുടെ ഓണം സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

വടംവലി ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയാത്താണ്. 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലെ നായകന്‍ അമിത് ചക്കാലക്കല്‍, 'ജേക്കബിന്റെ സ്വര്‍ഗരാജ്യം', 'ധ്രുവങ്കള്‍ 16', 'രണം' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൊവീനോ ചിത്രം തരംഗത്തിലൂടെ തിളങ്ങിയ ശാന്തി ബാലചന്ദ്രനാണ് നായിക. ഒരു പുതുമുഖ നായിക കൂടി ചിത്രത്തിലുണ്ട്. സാ സാ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിക്കുന്ന 'ആഹാ 'യില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നു. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം. അന്‍വര്‍ അലിയും ജുബിത് നംറാടത്തും ചേര്‍ന്നു രചിച്ച ഗാനങ്ങള്‍ ഗായിക സയനോര ഫിലിപ്പ് സംഗീതം നല്‍കും.

'ആഹാ'യുടെ ഓണം സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക