Image

കണ്ണീരോണം: രണ്ട് വാഹനാപകടങ്ങളിലായി സംസ്ഥാനത്ത് നാലുമരണം

Published on 11 September, 2019
കണ്ണീരോണം: രണ്ട് വാഹനാപകടങ്ങളിലായി സംസ്ഥാനത്ത് നാലുമരണം
തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നാലു മരണം. തൃശൂര്‍ കേച്ചേരിയില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്. ചൂണ്ടല്‍ സ്വദേശികളായ സഗേഷ്(20), അഭിജിത്ത് ( 20) എന്നിവരാണ് മരിച്ചത്. കോഴിക്കോട് പന്നിയങ്കരയില്‍ പുലര്‍ച്ചെ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക