Image

മോട്ടോര്‍ വാഹന നിയമഭേദഗതി: പിഴ തീരുമാനിക്കുന്നതു വരെ കര്‍ശന നടപടി ഉണ്ടാകില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

Published on 11 September, 2019
മോട്ടോര്‍ വാഹന നിയമഭേദഗതി: പിഴ തീരുമാനിക്കുന്നതു വരെ കര്‍ശന നടപടി ഉണ്ടാകില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

കണ്ണൂര്‍: മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ നിശ്ചയിക്കാനുള്ള അധികാരം, വൈകിയെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഉത്തരവ് പുറത്തിറങ്ങിയാല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭിക്കൂ. പിഴ നിരക്കില്‍ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കും. എന്നാല്‍ പഴയ നിരക്കായിരിക്കില്ല. പൊതു മാനദണ്ഡം തയ്യാറാക്കി തീരുമാനം വരും വരെ കര്‍ശന നടപടി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.


മോട്ടോര്‍ വാഹന ഭേദഗതി നിയമം പാസാക്കിയത് മുതല്‍ പിഴ ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടതാണ്. വൈകിയുദിച്ച വിവേകമാണ് ഗഡ്കരിയുടെ അഭിപ്രായപ്രകടനമെന്നും മന്ത്രി പ്രതികരിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പിഴത്തുക ഉയര്‍ത്തിയ നടപടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിഴ നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക