Image

മകളുടെ ചിത്രം പങ്ക് വെച്ച്‌ അസിന്‍; നസ്രിയയുടെ കുട്ടിക്കാല ചിത്രമാണോ എന്ന് ആരാധകര്‍

Published on 12 September, 2019
മകളുടെ ചിത്രം പങ്ക് വെച്ച്‌ അസിന്‍; നസ്രിയയുടെ കുട്ടിക്കാല ചിത്രമാണോ എന്ന് ആരാധകര്‍
രാധകരുടെ പ്രിയ താരം അസിന്‍ തന്റെ കുഞ്ഞോമനയുടെ ചിത്രം ആരാധകര്‍ക്കായി പങ്ക് വെച്ചിരിക്കുകയാണ്. ഓണം ദിവസമായ ഇന്നലെയാണ് നടി അസിന്‍ മകള്‍ ആരിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. ആരിന്റെ ആദ്യത്തെ ഓണം എന്ന കുറിപ്പോടെയാണ്‌ ചിത്രം അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ അസിന്‍ പങ്ക് വെച്ച ചിത്രം കണ്ട് ആരാധകര്‍ ചോദിച്ചത് 'ഇതെന്താ നസ്രിയയുടെ കുട്ടുക്കാലചിത്രമോ?' എന്നായിരുന്നു. നസ്രിയയുടെ കുട്ടിക്കാലത്തെ കുസൃതിക്കണ്ണുകളും ചിരിയുമെല്ലാം അതേ പടി കാണാം ആരിന്റെ മുഖത്തും.


ഭര്‍ത്താവ് രാഹുല്‍ ശര്‍മയൊത്തുള്ള മറ്റൊരു ചിത്രം അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മൈക്രോമാക്‌സ് ഫോണ്‍ കമ്ബനിയുടെ ഉടമസ്ഥനായ രാഹുലുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അസിന്‍. രണ്ടു വര്‍ഷം മുന്‍പാണ് മകള്‍ ആരിന്‍ ജനിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്നചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക