Image

മുഖസൗന്ദര്യത്തിനു ചിറ്റമൃത്

Published on 12 September, 2019
മുഖസൗന്ദര്യത്തിനു ചിറ്റമൃത്
ചിറ്റമൃതിന്റെ നീര് മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ മാറാന്‍ സഹായിക്കും. വിഷാദം, ഉത്കണ്ഠ എന്നിവയകറ്റാനും ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഉത്തമം. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിലൂടെ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.

ചിറ്റമൃത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ചിറ്റമൃത് നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യഅളവില്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കും.

ആസ്ത്മ,അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം എന്നിവയ്ക്കും ഔഷധം. ഇതിന്റെ തണ്ട് പാലില്‍ ചേര്‍ത്ത് തിളപ്പിച്ചോ ഇതിന്റെ നീര് ഇഞ്ചിനീരുമായി ചേര്‍ത്തോ കഴിക്കുന്നത് റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉള്‍പ്പെടെ വാതസംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക