Image

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തള്ളണമെന്ന് വി.എസ്

Published on 07 May, 2012
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തള്ളണമെന്ന് വി.എസ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. റിപ്പോര്‍ട്ട് ഏകപക്ഷീയവും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കുന്നതുമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രനുമൊത്താണ് വി.എസ് വാര്‍ത്താസമ്മേളനം നടത്തിയത്. കേരള സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് റിപ്പോര്‍ട്ടിനെ ദുര്‍ബലപ്പെടുത്തിയത്. കെ.ടി. തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം. റിപ്പോര്‍ട്ട് ലഭിക്കും മുന്‍പുതന്നെ കേന്ദ്രമന്ത്രി ചിദംബരം റിപ്പോര്‍ട്ട് തമിഴ്‌നാടിന് അനുകൂലമാണെന്ന് പറഞ്ഞിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുകയായിരുന്നുവെന്നും വി.എസ് ആരോപിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന കാര്യം സിപിഎം കേന്ദ്രനേതൃത്വവും അംഗീകരിച്ചിട്ടുള്ളതാണെന്നും ആ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക