Image

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചു

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 12 September, 2019
വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചു
വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ദേവാലയത്തിലെ എട്ടുനോമ്പു പെരുന്നാള്‍  ആഗസ്റ്റ് 31ാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 7ാം തീയതി വരെയുള്ള എട്ടു ദിവസത്തെ നോമ്പാചരണത്തിനും ധ്യാനയോഗങ്ങള്‍ക്കും ശനിയാഴ്ചത്തെ പെരുന്നാളാഘോഷത്തോടെ സമാപനം കുറിച്ചു. എട്ടു ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയും വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനയും വചന പ്രബോധനവും ഉണ്ടായിരുന്നു. അനുഗൃഹീത സുവിശേഷകനായ റവ.ഫാ.  ഡോ. വര്‍ഗീസ് വര്‍ഗീസ് ആയിരുന്നു പ്രബോധനം നടത്തിയത്. പെരുന്നാള്‍ ദിനമായ ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കോളോവോസ് പ്രധാന കാര്‍മ്മികനും വികാരി റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍, റവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, റവ. ഫാ. തോമസ് പോള്‍ എന്നിവരുടെ സഹകാര്‍മ്മകത്വത്തിലും വിശുദ്ധ കുര്‍ബാന, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, ,റാസ, എന്നിവയുണ്ടായിരുന്നു. ആശീര്‍വാദത്തെ തുടര്‍ന്ന് നേര്‍ച്ചവിളമ്പും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിക്കുന്ന ഇടവക മെത്രാപ്പോലീത്ത കേക്ക് മുറിച്ച് ഇടവകയോടൊപ്പം ജന്മദിനം ആഘോഷിച്ചു.

ഇടവകജനങ്ങളോടൊപ്പം സഹോദര ഇടവകകളില്‍ നിന്നും വളരെയധികം ഭക്തജനങ്ങള്‍ എട്ടുനോമ്പാചരണത്തിലും പെരുന്നാളിലും സംബന്ധിച്ച് അനുഗൃഹീതരായി. വികാരി റവ. ഫാ. പൗലോസ് പീറ്റര്‍, സെക്രട്ടറി മെറിന്‍ എബി, ട്രഷറര്‍ തമ്പി തലപ്പിള്ളില്‍, കമ്മിറ്റിയംഗങ്ങള്‍, പെരുന്നാള്‍ സ്‌പോണ്‌സേഴ്‌സ് എന്നിവര്‍ എട്ടുനോമ്പാചരണത്തിനും പെരുന്നാളിനും നേതൃത്വം നല്‍കി.


വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചുവൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചുവൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചുവൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചുവൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചുവൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചുവൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് എട്ടുനോമ്പു പെരുന്നാള്‍ ഭക്തിനിറവില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക