Image

കേരള റോയല്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി

അനശ്വരം മാമ്പിള്ളി Published on 13 September, 2019
കേരള റോയല്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി
ഡാളസ് : കേരള റോയല്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷപരിപാടികള്‍ നടത്തി. ഡാളസില്‍ 150 ഓളം  പേര്‍ വരുന്ന കായിക പ്രേമികളുടെ ക്ലബ് ആയി പ്രവര്‍ത്തിക്കുന്ന കേരള റോയല്‍സ് ക്ലബ് കഴിഞ്ഞവര്ഷത്തെപോലെ ഇത്തവണയും ഓണാഘോഷം നടത്തി.  സെപ്റ്റംബര്‍ 7 തിയതി ഷൈലോയിലുള്ള ഓര്‍ത്തഡോക്‌സ്
ചര്‍ച്ച് ഹാളില്‍ വെച്ചായിരുന്നു സംഘടിപ്പിച്ചത്. താലപ്പൊലിയും ചെണ്ടമേളവും ഓണ പാട്ടുകളും മാവേലി മന്നെന്റെ രംഗ പ്രവേശനവും അത്തപൂക്കളവുമായി തികച്ചും ഒരു ഉത്രാടപൂനിലാവുപോലെ  മികവാര്‍ന്നതായിരുന്നു. മാവേലിയായി വേഷം ധരിച്ചത് ഷൈജു ആയിരുന്നു. അരുണ്‍ ജോണി, ടിജോ ജോയ്, ദനേഷ്, സ്റ്റാന്‍ലി ജോണ്‍, സനീഷ് കുമാര്‍, ജോഫി ജേക്കബ്, രജിത് കെ. എം, ജോയല്‍ തോമസ്, ജെറി തോമസ് തുടങ്ങിയ  എല്ലാവരും തന്നെ ഓണാ ആഘോഷങ്ങളുടെ വിജയത്തിനു വേണ്ടി അരങ്ങില്‍ തന്നെയുണ്ടായിരുന്നു.  പരിപാടിയുടെ എം സി  ആയി പ്രവര്‍ത്തിച്ചത് ഗായകനായ വിന്നി ഫിലിപ്പ് ആയിരുന്നു.

                       

കേരള റോയല്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക