Image

പുതിയ അതിഥിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച്‌ നടി ശിവദ

Published on 13 September, 2019
പുതിയ അതിഥിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച്‌ നടി ശിവദ
വിവാഹശേഷം ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും നടി ശിവദയെ കുറച്ച്‌ മാസങ്ങളായി മലയാളി പ്രേക്ഷകര്‍ കണ്ടില്ല. ഇപ്പോഴിതാ തന്റെ സന്തോഷം പങ്കുവെച്ച്‌ ശിവദ എത്തി. പുതിയ അതിഥിയെത്തിയതിന്റെ സന്തോഷമാണ് ശിവദ പങ്കുവെച്ചത്.ശിവദയ്ക്ക് ഒരു പൊന്നോമന പിറന്നു. ഇത്രയും നാള്‍ ഞാന്‍ എവിടെയായിരുന്നു എന്നു ചോദിച്ചുകൊണ്ടിരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കുമായി. ഇതാ ആ വാര്‍ത്ത. ജൂലൈ 20ന് ഞങ്ങള്‍ക്കൊരു കുഞ്ഞു രാജകുമാരി അതിഥിയായി എത്തിയിരിക്കുന്നു. അരുന്ധതി എന്നാണ് അവളുടെ പേര്, ശിവദ കുറിച്ചു.

]ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവയ്ക്കാന്‍ തിരുവോണദിനം വരെ കാത്തിരിക്കുകയായിരുന്നു താരം. കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലെത്തിയത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം വേഷമിട്ട മലയാള ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക