Image

അഗപ്പെ ഫുള്‍ ഗോസ്പല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍- സെപ്റ്റംബര്‍ 18-21 ന്

Published on 14 September, 2019
അഗപ്പെ ഫുള്‍ ഗോസ്പല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍- സെപ്റ്റംബര്‍ 18-21 ന്
ഡാളസ് :  അഗപ്പെ ഫുള്‍ ഗോസ്പല്‍ പതിമൂന്നാമത് വാര്‍ഷീക സുവിശേഷ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ സണ്ണിവെയ്ല്‍ അഗപ്പെ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകരായ മൈക്കിള്‍ ഹൂസ്, റാം ബാബു എന്നിവര്‍ തിരുവചനത്തില്‍ നിന്നും പ്രസംഗിക്കാം. എല്ലാ ദിവസവും വൈകീട്ട് 7 മുതല്‍ 7.30 വരെ നടക്കുന്ന ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രസംഗ പരമ്പരയില്‍ പ്രാര്‍ത്ഥനയോടെ വന്ന് സംബന്ധിക്കണമെന്നും, എല്ലാവരേയും പ്രത്യേകം സ്വാഗതം ചെയ്യുന്നുവെന്നും സീനിയര്‍ പാസ്റ്റര്‍  ഷാജി കെ. ഡാനിയേല്‍ അറിയിച്ചു.

സ്ഥലം: 2635 നോര്‍ത്ത് ബെല്‍റ്റ് ലൈന്‍ റോഡ്, സണ്ണിവെയ്ല്‍- ടെക്‌സസ്-75182.
കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ്-972 325 8633.

അഗപ്പെ ഫുള്‍ ഗോസ്പല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍- സെപ്റ്റംബര്‍ 18-21 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക