Image

മൈ സാന്റായില്‍ ദിലീപിന്റെ നായികയായി വീണ്ടും അനുശ്രീ

Published on 14 September, 2019
മൈ സാന്റായില്‍ ദിലീപിന്റെ നായികയായി വീണ്ടും അനുശ്രീ

നുശ്രീ വീണ്ടും ദിലീപിന്റെ നായികയാകുന്നു. സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റാ എന്ന ചിത്രത്തിലാണ് ഈ ജോടികള്‍ വീണ്ടും ഒന്നിക്കുന്നത്. ചന്ദ്രട്ടന്‍ എവിടെയാ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മൈ സാന്റാ.


എറണാകുളത്ത് നാല് ദിവസത്തെ ചിത്രീകരണത്തെ തുടര്‍ന്ന് ഷെഡ്യൂള്‍ പായ്ക്കപ്പ് ചെയ്ത മൈ സാന്റയുടെ രണ്ടാംഘട്ട ചിത്രീകരണം അടുത്തയാഴ്ച ഊട്ടിയില്‍ ആരംഭിക്കും

സിദ്ദിഖ്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മറിമായം മഞ്ജു, അജിജോണ്‍, ബാലതാരം മാനസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ്, സാന്ദ്രാ മറിയം ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൈ സാന്റയുടെ രചന നിര്‍വഹിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക