Image

ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്‍ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്

Published on 14 September, 2019
ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്‍ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്


ഹൈഡല്‍ബര്‍ഗ്: കൈരളി ഫെറൈന്‍ ഹൈഡല്‍ബര്‍ഗിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് ഹില്‍ഡെ സ്ട്രാസെ 6 ലെ സെന്റ് ബോണിഫാസിയുസ് പള്ളി ഹാളിലാണ് ആഘോഷ പരിപാടികള്‍.

മാവേലിക്ക് വരവേല്പ്, ഓണപ്പാട്ടുകള്‍, വള്ളംകളി, വിഭവസമൃദ്ധമായ ഓണസദ് എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മിഴിവു പകരും. ആഘോഷ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളോടൊപ്പം സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് : ഫിലോമിന ജോസന്‍ (സെക്രട്ടറി), ബിനു തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക