Image

ആരോഗ്യജീവിതത്തിന് ജൈവപച്ചക്കറികള്‍

Published on 15 September, 2019
ആരോഗ്യജീവിതത്തിന് ജൈവപച്ചക്കറികള്‍
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെച്ചപ്പെടുത്തും..അവയിലുളള വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്‌സിഡന്‍റുകളും രോഗാണുക്കള തുരത്താനുളള ശേഷി മെച്ചപ്പെടുത്തുന്നു. എന്നാല്‍, ജൈവരീതിയില്‍ വിളയിച്ച പച്ചക്കറികളാണ് ആരോഗ്യജീവിതത്തിനു വേണ്ടത്. പച്ചയ്ക്കും ജ്യൂസാക്കി കഴിക്കാനും സുരക്ഷിതം ജൈവരീതിയില്‍ വിളയിച്ചവതന്നെ. കാരറ്റ് ജ്യൂസാക്കി കഴിക്കാം.

കാരറ്റിലുളള ബീറ്റ കരോട്ടിനെ ശരീരം വിറ്റാമിന്‍ എ ആയി മാറ്റുന്നു. വിറ്റാമിന്‍ എ രോഗപ്രതിരോധ വ്യവസ്ഥയില്‍ നിര്‍ണായ പങ്കുവഹിക്കുന്നുണ്ട്.  അന്യപദാര്‍ഥങ്ങളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന വെളുത്ത രക്തകോശങ്ങളുടെ പ്രവര്‍ത്തനമികവിനും വിറ്റാമിന്‍ എ സഹായകം. ഓറഞ്ച്, മുന്തിരങ്ങ, നാരങ്ങ തുടങ്ങിയവയിലുളള വിറ്റാമിന്‍ സി എന്ന ആന്‍റിഓക്‌സിഡന്‍റ്
ഫ്രീ റാഡിക്കലുകളില്‍ നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു.

ശരീരത്തില്‍ കടന്നുകൂടുന്ന രോഗകാരികളായ അന്യപദാര്‍ഥങ്ങളാണ് ആന്‍റിജനുകള്‍. അവയെ നശിപ്പിക്കുന്ന ആന്‍റിബോഡികളുടെ ഉത്പാദനത്തിന് വിറ്റാമിന്‍ സി സഹായകം. വിറ്റാമിന്‍ എയും സിയും അടങ്ങിയ പച്ചക്കറികളും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക