Image

പാലായില്‍ യു.ഡി.എഫിന്റെ വിജയം കോണ്‍ഗ്രസിന് അഭിമാന പ്രശ്നം; കെ.സി ജോസഫ്

Published on 16 September, 2019
പാലായില്‍ യു.ഡി.എഫിന്റെ വിജയം കോണ്‍ഗ്രസിന് അഭിമാന പ്രശ്നം; കെ.സി ജോസഫ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം കോണ്‍ഗ്രസിന് അഭിമാന പ്രശ്നമാണെന്ന് കെ.സി ജോസഫ് എം.എല്‍.എ. പാലായിലെ കോണ്‍ഗ്രസുകാര്‍ കേരളാ കോണ്‍ഗ്രസിന് വോട്ട് ചെയ്യാറില്ലെന്ന ആക്ഷേപം പല ഘട്ടത്തിലും ഉയര്‍ന്ന സാഹചര്യത്തിലാണ് ജോസ് ടോമിന്റെ വിജയം കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്നമാണെന്ന് കെ.സി ജോസഫ് പറയുന്നത്.


പാലായിലെ വിജയം അടുത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലത്തെ സ്വാധീനിക്കുമെന്ന വിലയിരുത്തലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.

ഇടത് മുന്നണിക്കും അഭിമാന വിഷയമാണ് പാലായിലെ വിജയമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. പാലായില്‍ വിജയിക്കാനായാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനാകുമെന്ന വിശ്വാസവും എല്‍.ഡി.എഫ് നേതാക്കള്‍ക്കുണ്ട്.

പാലാ പോരാട്ടത്തിലെ അന്തിമ വിജയം അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക