Image

കാഷ്‌മീര്‍ സന്ദര്‍ശനത്തിന്‌ അനുമതി: സുപ്രീംകോടതിയോട്‌ നന്ദിയുണ്ടെന്ന്‌ ഗുലാം നബി ആസാദ്‌

Published on 16 September, 2019
കാഷ്‌മീര്‍ സന്ദര്‍ശനത്തിന്‌ അനുമതി: സുപ്രീംകോടതിയോട്‌ നന്ദിയുണ്ടെന്ന്‌ ഗുലാം നബി ആസാദ്‌
ന്യൂഡല്‍ഹി: ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ച സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌. 

സന്ദര്‍ശന ശേഷം തന്‍റെ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ തന്നെ കാഷ്‌മീര്‍ സന്ദര്‍ശിക്കുമെന്ന്‌ പറഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗര്‍, ബാരമുള്ള, അനന്ത്‌നാഗ്‌, ജമ്മു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ്‌ ഗുലാം നബി സാദിന്‌ സുപ്രീംകോടതി അനുമതി നല്‍കിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക