Image

തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് മൂത്തോന്‍; ഗീതു മോഹന്‍ദാസ്

Published on 16 September, 2019
തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് മൂത്തോന്‍; ഗീതു മോഹന്‍ദാസ്

ന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു മൂത്തോനെന്ന് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ കഴിഞ്ഞതിനു ശേഷം ഗീതുവും സംഘവും പ്രേക്ഷകരോട് പ്രതികരിക്കുന്ന വിഡിയോയിലാണ് ഗീതു വ്യക്തമാക്കിയത്.


'ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള ഒരുപാട് ലെയറുകളുള്ള സിനിമയാണ് മൂത്തോന്‍. ഒരു സംവിധായിക എന്ന നിലയില്‍ സംബന്ധിച്ച്‌ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു. നിവിന്‍ പോളി കഥാപാത്രത്തെ പൂര്‍ണമായും എനിക്ക് വിട്ടു തന്നു. പ്രേക്ഷകര്‍ നിവിനില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിച്ചിരിക്കില്ലെന്നും ഗീതു പറയുന്നു'.


റോഷന്‍ മാത്യുവും ചിത്രത്തില്‍ നിവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക