Image

കര്‍ണാടകത്തില്‍ മുഖ്യഭാഷ കന്നഡതന്നെ; ഹിന്ദി വിവാദത്തില്‍ യെദ്യൂരപ്പ

Published on 16 September, 2019
കര്‍ണാടകത്തില്‍ മുഖ്യഭാഷ കന്നഡതന്നെ; ഹിന്ദി വിവാദത്തില്‍ യെദ്യൂരപ്പ

ബെംഗളൂരു: ഹിന്ദി ഉപയോഗം വ്യാപകമാക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തോട് പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും രംഗത്ത്.  കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണ് മുഖ്യഭാഷയെന്ന് അദ്ദേഹം പ്രതികരിച്ചു.

കന്നഡയുടെ പ്രാധാന്യം കുറയുന്ന തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കന്നഡയും സംസ്ഥാനത്തിന്റെ സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. രാജ്യത്തെ ഔദ്യോഗികഭാഷകളെല്ലാം തുല്യമാണ് യെദ്യൂരപ്പ ട്വിറ്ററിലൂടെ വ്യക്തമാക്കി. അമിത്ഷായുടെ പരാമര്‍ശത്തിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നെങ്കിലും യെദ്യൂരപ്പ ഇരുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക