Image

ഒട്ടേറെ വേദന അനുഭവിച്ചു, ഇനിയെങ്കിലും സൈ്വര്യമായി ജീവിക്കണം'; ദിലീപ് കേസില്‍ സുപ്രീം കോടതിയോട് നടി അപേക്ഷിച്ചത്

Published on 16 September, 2019
ഒട്ടേറെ വേദന അനുഭവിച്ചു, ഇനിയെങ്കിലും സൈ്വര്യമായി ജീവിക്കണം'; ദിലീപ് കേസില്‍ സുപ്രീം കോടതിയോട് നടി അപേക്ഷിച്ചത്


ന്യൂഡല്‍ഹി: മെമ്മറി കാര്‍ഡ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള  ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച നടി സമര്‍പ്പിച്ചത് പത്ത് പേജുള്ള അപേക്ഷ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

പത്ത് പേജ് ദൈര്‍ഘ്യമുള്ള അപേക്ഷയാണ് അക്രമത്തെ അതിജീവിച്ച നടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ താന്‍ നേരിട്ടു, വേദനകള്‍ താന്‍ നേരിട്ടു. ഇനിയെങ്കിലും തനിക്ക് സ്വൈര്യമായി ജീവിതം നയിക്കേണ്ടതായുണ്ട്. അത് കോടതി മാനിക്കണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ നടി വ്യക്തമാക്കിയിരിക്കുന്നത്. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് നടി കൈമാറിയത്. സുപ്രീം കോടതിയിലെ തന്നെ ചില മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ഇക്കാര്യത്തില്‍ നടിക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു അപേക്ഷ സുപ്രീം കോടതിയില്‍ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക