Image

ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി

Published on 16 September, 2019
ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി

മുംബൈ : ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി എംപി. മുംബൈ നോര്‍ത്തില്‍ നിന്നുള്ള ബിജെപി എംപി ഗോപാല്‍ ഷെട്ടിയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

ക്രിസ്ത്യാനികള്‍ ഇംഗ്ലീഷുകാരായിരുന്നു. അതിനാല്‍ അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. ഹിന്ദുവും മുസ്ലീമും ഒറ്റക്കെട്ടായി നിന്നാണ് സ്വാതന്ത്ര്യം നേടിയതെന്നും ഗോപാല്‍ ഷെട്ടി പറഞ്ഞു. 

ഗോപാല്‍ ഷെട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് കോണ്‍ഗ്രസ് വിശദമാക്കുന്നത്

വ്യാഴാഴ്ച നടന്ന പ്രസംഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപ്പേര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഷെട്ടി പ്രസ്താവന നിഷേധിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഗോപാല്‍ഷെട്ടി വിശദമാക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഷെട്ടി മാപ്പു പറയണമെന്ന് ദേശീയ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജാനറ്റ് ഡിസൂസ ആവശ്യപ്പെട്ടു. അതേസമയം, തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് ഗോപാല്‍ ഷെട്ടി വിശദമാക്കുന്നത്.


Join WhatsApp News
Thomas Vadakkel 2019-09-16 19:35:56
കേരളത്തെ സംബന്ധിച്ച് ഈ വാർത്ത ശരിയാണ്. ക്രിസ്ത്യൻ സ്വാതന്ത്ര്യ സമര യോദ്ധാക്കൾ വിരലിൽ എണ്ണാൻ കണ്ടേക്കാം. പള്ളികളിൽ ഗാന്ധിജി അന്തി ക്രിസ്തുവാണെന്ന് വിളിച്ചു പറയുന്ന പുരോഹിതരുമുണ്ടായിരുന്നു. സർ സീ.പി. രാമസ്വാമി അയ്യർക്കെതിരായ സമരത്തിൽ ശ്രീമതി അക്കാമ്മ ചെറിയാൻ പങ്കെടുത്ത ചരിത്രമുണ്ട്. അവർ ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തിരുന്നു. ചിലർ ചുളുവിൽ താമ്രപത്രവും നേടിയിട്ടുണ്ട്. ഒന്നുരണ്ടു ജാഥാകളിൽ മഹാത്മാ ഗാന്ധി കീജെ എന്ന് വിളിച്ചതുകൊണ്ട് ഡി.സി. കിഴക്കേമുറിയ്ക്ക് താമര പത്രം ലഭിച്ചിച്ചിരുന്നു. ഹിന്ദുക്കളിൽ ആർ.ശങ്കർ, മന്നത്തു പത്ഭനാഭൻ മുതൽപേർ ബ്രിട്ടീഷ് അനുകൂലികളായിരുന്നുവെന്ന കാര്യവും ഓർക്കണം. ഇവർ സർ സീപിയെ പിന്താങ്ങി, രാജ്യത്തിനെതിരായി, സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി നിലകൊണ്ടവരാണ്. അക്കാലത്ത് മന്നത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ചില കരയോഗ സ്‌കൂളുകൾ സിപി സർക്കാരിന് എഴുതിക്കൊടുക്കുകയും ചെയ്തു. 
സംഘിക്കുട്ടൻ 2019-09-16 20:14:43
നാടക കൃത്ത് തിക്കോടിയന്റെ ആത്മകഥയിൽ കോഴിക്കോട്ട് ആദ്യ സ്വാതന്ത്യ പ്രക്ഷോഭം സംഘടിപ്പിച്ചവരിൽ ഒരാൾ  ക്രിസ്ത്യാനിയായ ഒരു ഹെഡ് മിസ്ട്രസ് ആയിരുന്നു 
മലബാർ ബ്രിട്ടന്റെ കീഴിലായിരുന്നു. തിരുവിതാംകൂർ രാജാവിന്റെ കീഴിലും. നുറ്റാണ്ടുകളായ നാട് ഭരിക്കുന്ന രാജാവിനെതിരെ രാജ ഭക്തിയുള്ളവർ തിരിഞ്ഞില്ല. അതല്ലേ സത്യം?  തിരുവിതാംകൂർ സ്വതന്ത്രമായി നിന്നിരുന്നെന്നെങ്കിൽ ഈ സംഖികളുടെ വിളയാട്ടം ഉണ്ടാവില്ലായിരുന്നു.
from facebook 2019-09-16 21:13:58
*സ്വാതന്ത്ര്യസമരവും ക്രിസ്ത്യാനികളും*

യഥാര്‍ത്ഥത്തില്‍ സ്വാതന്ത്യസമര ചരിത്രത്തില്‍ ക്രിസ്ത്യാനികളുടെ സംഭാവനയെന്താണ്, അവര്‍ എന്ത് ചെയ്തു, ഒരു ക്രിസ്ത്യാനിയുടെ പേര് സ്വാതന്ത്യസമരചരിത്രത്തിന്‍റെ ഏടുകളില്‍ നിന്നൊന്ന് കാണിച്ച് തരാമോ എന്നാര്‍ക്കുന്ന സംഘികളോട് പറയാനുളളത് വല്ല മെഡിക്കല്‍ സ്റ്റോറിലും പോയ് വെളിവിന്‍റെ രണ്ട് ടാബ്ലറ്റ് വാങ്ങിക്കഴിക്കുക എന്നു മാത്രമാണ്.

ജനസംഖ്യാ അനുപാതത്തില്‍ ഈ കണക്കിനെ നമുക്കൊന്ന് പരിശോധനാവിധേയമാക്കാവുന്നതാണ്. അല്‍പമെങ്കിലും വായനാശീലം സംഘിതലമുറകളില്‍ അവശേഷിച്ചിട്ടുണ്ട് എങ്കില്‍ ഇത്തരമൊരു വാദം ആരും പറയില്ല എന്നതാണ് വാസ്തവം. ഈ വിഷയത്തിൽ നമുക്കിന്നൊരു പുസ്തകത്തെ പഠനവിധേയമാക്കാം. 'സ്വാതന്ത്യസമര സേനാനികൾ' എന്ന പേരിൽ 1980ല്‍ ശാരദാ പ്രിന്‍റ്റിംങ് വര്‍ക്കേഴ്സ്, കോട്ടയ്ക്കകം (തിരുവനന്തപുരം) അച്ചടിച്ച  ഈ റഫറന്‍സ് ഗ്രന്ഥത്തില്‍ 1100 പേജുകളിലായി ഏകദേശം 200റോളം സ്വാതന്ത്യസമരസേനാനികളുടെ ചരിത്രമാണ് ഉളളത്. ഈ ഗ്രന്ഥത്തില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന വ്യക്തികള്‍ എല്ലാവരും നേതൃത്വനിരകള്‍ അലങ്കരിച്ചവര്‍ മാത്രമാണ്. 

ഭാരതത്തില്‍ സ്വാതന്ത്ര്യസമരകാലത്ത്  ഉണ്ടായിരുന്നത് കേവലം രണ്ട് ശതമാനത്തിൽ കുറഞ്ഞ ക്രിസ്ത്യനികളായിരുന്നു (അതില്‍ സിംഹഭാഗവും കേരളത്തിലും). ഗ്രന്ഥത്തിന്‍റെ ആധികാരികതയെപ്പറ്റി രണ്ട് വാക്ക്. അല്ലെങ്കിൽ, ഈ ഗ്രന്ഥം ക്രിസ്ത്യാനികള്‍ അവരുടെ സ്ഥാപിത താല്‍പര്യത്തിനായി സൃഷ്ടിച്ചെടുത്തതാണെന്നുകൂടി സംഘികൾ  വ്യാഖ്യാനിച്ച് കളയും. P. M. നായര്‍ പ്രസാധകനായ ഫോര്‍വേഡ് പബ്ളിക്കേഷന്‍ പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന്‍റെ ജനറല്‍ എഡിറ്റര്‍ പാറയില്‍ ഷംസുദ്ദീന്‍ ആണ്. രക്ഷാധികാരികളുടെയും ഉപദേശക സമിതിയുടെയും പേര് വിവരങ്ങള്‍ ക്രമത്തില്‍ പറയുന്നു:
Sri. M.സ്റ്റീഫന്‍
'' ബേബിജോണ്‍
'' S. വരദരാജന്‍ നായര്‍
'' P.K. വാസുദേവന്‍നായര്‍
'' K.C.ജോര്‍ജ്ജ്
'' K.R. ഇലങ്കത്ത്
'' അക്കാമ്മ വര്‍ക്കി
'' K. രാമകൃഷ്ണപിളള
'' N. ശേഖരന്‍ പിളള
'' Dr. വെളളായണി അര്‍ ജുനന്‍
'' V.R. പരമേശ്വരന്‍പിളള
'' K. ശിവദാസ്
'' പാച്ചല്ലൂര്‍ രാജരാമന്‍ നായര്‍
'' Dr. K. കുസുമന്‍
'' C.H. മുഹമ്മദ് കോയ
'' നന്തന്‍കോട് ഭാസ്ക്കരന്‍ '' A.A. റഹിം
'' V.C. അഹമ്മദുണ്ണി
'' P.A. മുഹമ്മദ് കണ്ണ്.
ഈ വിജ്ഞാനപ്രധമായ പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കര്‍മമേഖലയില്‍ വിലയും നിലയുമുളള കര്‍മ്മധീരരായവരുടെ പേരടങുന്ന ഈ ലിസ്റ്റ് തരുന്നതിന് ഒരു കാരണമുണ്ട്‌. ഒരു സ്ഥാപിതതാല്‍പര്യത്തിന്‍റെയും വക്താക്കള്‍ ആയിരുന്നില്ലിവര്‍. പക്ഷേ വിരോധാഭാസമെന്നോ വിചിത്രമെന്നോ പറയാവുന്ന ഒരു വസ്തുത ഇതില്‍ അടങിയിട്ടുണ്ട് കേരളത്തില്‍ അന്ന് നിലവിലുളള ചുരുക്കം കൈസ്തവരിൽ നിന്നും (ബാക്കിയുളളവര്‍ വേറെ സംസ്ഥാനങ്ങളില്‍ ആണ്) സ്വാതന്ത്ര്യസമര നിരയിലേക്ക് വന്ന പ്രമുഖര്‍ സ്ത്രീകളടക്കം ഇരുപത്തി നാല് പേരാണ്.

അവരുടെ പേരുവിവരങ്ങള്‍ ക്രമത്തില്‍ കൊടുക്കുന്നു:
Sree K.C. മാമ്മന്‍ മാപ്പിള
'' T.M. വര്‍ഗ്ഗീസ്
'' ജോര്‍ജ്ജ് ജോസഫ്
'' ആനി മസ്ക്രീൻ (സ്ത്രീ)
'' A.J. ജോണ്‍
'' P.C. ജോര്‍ജ്ജ് ( പൂഞ്ഞാര്‍ mla അല്ല😃)
'' K.M. കോര
'' P.D. പുന്നൂസ്
'' M. മാത്തുണ്ണി
'' P.T. ചാക്കോ
'' T.V. തോമസ്
'' കുളത്തുങ്കല്‍ പോത്തന്‍
'' M.G. കോശി
'' ചാക്കോ കാഞ്ഞൂപ്പറമ്പന്‍
'' ബേബി ജോണ്‍
'' മാമ്മന്‍ കണ്ണന്താനം
'' K.C. ജോര്‍ജ്ജ്.
'' T.K. വര്‍ഗ്ഗീസ് വൈദ്യന്‍
'' D.C. കിഴക്കേമുറി
'' അക്കാമ്മാ ചെറിയാന്‍(സ്ത്രീ)
'' റോസമ്മ പുന്നൂസ്(സ്ത്രീ)
'' N. അലക്സാണ്ടര്‍
'' K.M. മാത്യൂ
'' C.M. സ്റ്റീഫന്‍.

 സംശയമുളളവര്‍ക്ക് ബുക്ക്ന്‍റെ വിവരം വിശദമായര പറഞിട്ടുണ്ട് നോക്കാവുന്നതാണ്‌.

എന്നാൽ ശരി ഇനി ചേട്ടൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സംഘപരിവാർ പ്രവർത്തകരുടെ ലിസ്റ്റ് ഒന്ന് തന്നാട്ടെ!
Thomas Vadakkel 2019-09-16 22:08:25
1980നു ശേഷമാണ് ഈ പുസ്തകം അച്ചടിച്ചിറക്കിയത്. അതിനുമുമ്പ് ഈ പുസ്തകത്തിലുള്ള ആരുടെയെങ്കിലും പേരുകൾ സ്‌കൂളുകളിലെ ചരിത്ര പുസ്തകത്തിൽ പഠിച്ചിട്ടുള്ളവർ അറിയിക്കുക. എൺപതുകളിൽ സ്വാതന്ത്ര്യ സമര യോദ്ധാക്കളുടെ എണ്ണം 1947 ലെ ലിസ്റ്റിനേക്കാളൂം പതിന്മടങ്ങ് വർദ്ധിച്ചിരുന്നു. കീ ജെ വിളിച്ചവരെയും സ്വാതന്ത്ര്യ സമര യോദ്ധാക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. കുറേപ്പേർ സ്വാധീനം കൊണ്ടും  താമര പത്രം കരസ്ഥമാക്കി.

മുകളിൽ പറഞ്ഞ ലിസ്റ്റിൽ എത്രപേർ ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് വിദേശ വസ്ത്രം ബഹിഷ്‌ക്കരിച്ചവരും ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തവരുമെന്നു അറിഞ്ഞാൽ കൊള്ളാം. . യഥാർത്ഥത്തിൽ, സ്വാതന്ത്ര്യ സമരത്തിൽ ആത്മാർത്ഥമായി പങ്കെടുത്തവരെയും ത്യാഗങ്ങൾ അനുഭവിച്ചവരെയും അംഗീകരിച്ചിട്ടില്ല. പിന്നീട് വന്ന രാഷ്ട്രീയ സ്വാധീനം മൂലം കുറെയേറെ നേതാക്കന്മാർ സ്വാതന്ത്ര്യ സമര യോദ്ധാക്കളായി മാറുകയായിരുന്നു. ജയിൽവാസം അനുഭവിച്ച നിരവധി കേരളീയരുമുണ്ട്. അവരൊക്കെ ആരുമറിയാതെ മൺമറഞ്ഞുപോയി. 

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ ഒരു ലിസ്റ്റ് ഗൂഗിളിൽ നിന്നും ഇവിടെ കോപ്പി ചെയ്യുന്നു. അതിൽ ക്രിസ്ത്യാനിയായി അക്കാമ്മ ചെറിയാൻ മാത്രം.  

 Women freedom fighters of Kerala
S.No Names Periods Details Movement
1 Accamma Cherian 1909 - 1982 Travancore State Congress was formed and Accamma gave up her teaching career to join the struggle for liberty Civil disobedience movement Quit India Movement
2 A.V. Kuttimalu Amma 1905 - 1985 She led groups of women in the picketing of foreign cloth-shops in Kozhikode in the year 1931. Civil disobedience movement Quit India Movement
Freedom fighters of Kerala - Men
S.No Names Periods Details Movement
1 K. Kumar 1894 - 1973 Kumarji was the President of the Travancore Congress Committee and was also in charge of Gandhiji's Travancore tour more than once. Salt Satyagraha
Temple Entry movement
2 K. Kelappan 1889 - 1971 Kelappan was an energetic revolutionary, social reformer and crusader for justice to the downtrodden. Bhoodan movement
3 Mohammed Abdur Rahiman 1898 - 1945 He attended college at Madras and Aligarh but discontinued his studies at Aligarh University to participate in Non-co-operation movement and Khilafat movement in Malaba Non Co-operation movement
Khilafat Movement
4 Swadeshabhimani Ramakrishna Pillai 1878 - 1916 K. Ramakrishna Pillai (1878–1916) was a nationalist writer, journalist, editor, and political activist.
5 Vaikom Muhammad Basheer 1908 - 1994 Basher was honoured with the Padma Shri in 1982. He bagged the Sahitya Akademi award in 1970 and Kendra Sahitya Akademi award in 1982.
6 Vakkom Moulavi 1873 - 1932 Vakkom Abdul Khadar Maulavi tried to spread modern education and to eliminate evil customs,
7 Veliyankode Umar Khasi 1117 - 1273 Umar Khasi was an early participant in the Civil disobedience movement in Indian peninsula, refusing to pay tax Civil Dis-Obedience Movement

സംഘിക്കുട്ടൻ 2019-09-16 23:23:34
മലബാറും തിരുവിതാംകൂറും തമ്മിൽ വ്യത്യാസമുണ്ട്. ത്രിവിതാംകൂർകാർ രാജാവിന്റെ പ്രജകളായിരുന്നു. അതിനാൽ വലിയ അടിമത്തമൊന്നും അവിടെ ഇല്ലായിരുന്നു.
ഇ.ജെ. ജോണ്, കേന്ദ്ര ധനമത്രി ആയിരുന്ന ജോണ് മത്തായി, ബാരിസ്റ്റർ ജോർജ് ജോസഫ്, ടി.എം. വർഗീസ് തുടങ്ങി നിരവധി സ്വാതന്ത്യ സമര സേനാനികളുണ്ട്. കിഴക്കേമുറി മുദ്രാവാക്യമേ വിളിച്ചുള്ളൂ എന്ന ആര് പറഞ്ഞു?
അക്കാമ്മ ചെറിയാൻ എവിടെ നിന്നോ പൊട്ടി മുളച്ചതൊന്നുമല്ലല്ലോ. അവർ നേതൃത്വത്തിലെത്തി എന്ന് മാത്രം 
അല്ലെങ്കിൽ തന്നെ സംഘികളോട് മറുപടി പറയേണ്ട കാര്യമില്ല. നൂനം പറയാൻ അവരെക്കാൾ കഴിവുള്ളവർ ആരാണ്?
Thomas Vadakkel 2019-09-17 12:28:53
    ഹലോ സംഘിക്കുട്ടാ, പ്രേമം ജ്വലിക്കുന്ന പേര്. കുറച്ചുകൂടി വിവരം വേണമെന്ന് മാത്രം. കുട്ടൻ ചരിത്ര ക്ളാസുകളിൽ കയറാതെ കൂടുതൽ ബൈബിൾ വായനയിൽ താല്പര്യപ്പെട്ടിരുന്നുവെന്നു തോന്നുന്നു! 

ഒരു കാര്യം അറിയണം. ടി.എം. വർഗീസ്,(മന്ത്രി)  എ.ജെ.ജോൺ,(മുഖ്യ മന്ത്രി, ഗവർണ്ണർ) എന്നിവർ സ്റ്റേറ്റ് കോൺഗ്രസ്സ് നേതാക്കന്മാരായിരുന്നു. 1948-ൽ സർ സിപി രാമസ്വാമി അയ്യർക്കെതിരെ സമരം നയിച്ചവർ, നേതാക്കന്മാർ. 1947-നു മുമ്പ് അവർ സ്വാതന്ത്ര്യ സമരത്തിനായി സംഭാവനകൾ ഒന്നും തന്നെ ചെയ്തിട്ടില്ല. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല. 

താങ്കൾ പറഞ്ഞ ബാരിസ്റ്റർ 'ജോർജ് ജോസഫ്' സ്വാതന്ത്ര്യ സമരത്തിന് സംഭാവനകൾ ചെയ്തിട്ടുണ്ട്. ഗാന്ധിയുടെ യങ്‌ ഇന്ത്യയിൽ എഡിറ്ററായി പ്രവർത്തിച്ചു. ശ്രീ രാജഗോപാലാചാരിയുമായി ജേർണലിസ്റ്റ് എന്ന നിലയിൽ സ്വാതന്ത്ര്യത്തിന് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. 

ജോൺ മത്തായി ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യ പ്രവർത്തകനല്ല. ഒരു വിദ്യാഭ്യാസ ചിന്തകനും പ്രൊഫസറും വൈസ്ചാൻസലറും ആയി അറിയപ്പെട്ടിരുന്നു. 

ഇത്രയും എഴുതിയത് ഈ-മലയാളിയുടെ വായനക്കാർ വിഡ്ഢികളാകാതിരിക്കാൻ വേണ്ടിയാണ്. 90 ശതമാനം വായനക്കാരും പഴയകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല. സ്വാതന്ത്ര്യ സമരകാല ചരിത്ര നേട്ടങ്ങളുടെ കൊയ്ത്തുകൾ കൊയ്യാൻ നിരവധി വ്യാജന്മാർ മതപരിവേഷം അണിഞ്ഞു രംഗത്തുണ്ട്.  
സംഘിക്കുട്ടൻ 2019-09-17 12:57:55
എന്തിനാ വടക്കേൽ ആർ.എസ.എസ് ചേട്ടാ ഇങ്ങനെ ഒക്കെ പറയുന്നത്? തിരുവിതാംകൂർ വ്യത്യസ്ഥമായിരുന്നു. 1947  വരെ അതായിരുന്നു ഞങ്ങളുടെ രാജ്യം.
സഭകൾ പിന്തുണച്ചില്ലെങ്കിലും ക്രിസ്ത്യാനികളും സ്വാതന്ത്യ സമരത്തിൽ സജീവമായിരുന്നു. 
തിരുവിതാംകൂറിലും ഗോവയിലും മാത്രമാണ് കുറച്ച് ക്രിസ്ത്യാനി ഉണ്ടായിരുന്നത് . മാത്രവുമല്ല, മിക്കവാറും പാവങ്ങളായിരുന്നു. സമരത്തിനൊന്നും ത്രാണിയില്ലാത്തവർ 
 അതിന്റെയൊക്കെ കണക്ക് കാണിക്കണമെങ്കിൽ ചുറ്റിയത് തന്നെ.
എന്നാൽ ഒരു കാര്യം ഉറപ്പാണ്`. മുഗളനെയും ബ്രിട്ടീഷുകാരെയും സേവിച്ചത് സവര്ണറായിരുന്നു. അവരുടെ ആനുകൂല്യം മുഴുവൻ പറ്റിയവർ. ജാലിയൻവാല ബാഗ് വെടിവച്ചത് ആരായിരുന്നു?
സംഘിക്കുട്ടൻ 
John 2019-09-17 16:43:16
പങ്കെടുത്ത ക്രിസ്ത്യാനികളുടെ എണ്ണം കുറവായിരുന്നു എന്നത് ചരിത്രം. അതിനു പ്രധാന കാരണം സഭ സ്വാതന്ത്യ സമരത്തിന് അനുകൂലം അല്ലായിരുന്നു. സഭ എന്നും ഭരിക്കുന്നവരോട് ഒട്ടിനിൽക്കുക ആണ് ചെയ്തിട്ടുള്ളത് എന്നും എവിടെയും. സഭ മേലാളന്മാർ കരുതിയത് ബ്രിട്ടീഷ് കാർ ഇവിടം വിട്ടുപോകില്ല എന്നാണ്. Sir സി പി യുടെ ജന്മദിനത്തിന് വിലയേറിയ സമ്മാനവുമായി സർവ മെത്രാന്മാരും പോയത് ഒക്കെ എന്തിനെന്നു ചിന്തിക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക