Image

നിരാഹാര സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 17 September, 2019
നിരാഹാര സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്‌ പ്രഖ്യാപിച്ച നിരാഹാര സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി . തലപ്പാടി മുതല്‍ കാസര്‍ഗോഡ് വരേയും നീലേശ്വരം മുതല്‍ കാലിക്കടവ് വരേയുമുള്ള ദേശീയ പാതയുടെ അവസ്ഥ ഇനിയും സഹിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.


ദേശീയ പാത അതോറിറ്റിയുടെ കെെയില്‍ ആവശ്യത്തിന് പണം ഉണ്ട്. ഒരു പാര്‍ലമെന്‍റ് അംഗം ആവശ്യപ്പെട്ടിട്ട് പോലും പറ്റിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഒരു മനുഷ്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ പായുന്ന ആംബുലന്‍സുകള്‍ക്ക് ഒച്ചിന്‍റെ വേഗതയോടെ മാത്രമാണ് ഈ റോഡുകളില്‍ യാത്ര ചെയ്യാന്‍ ആകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി . ഈ മാസം 20 ന് രാവിലെ 9 മണിമുതല്‍ 24 മണിക്കൂര്‍ നേരമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സൂചനാ സമരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക