Image

കിഫ്ബി ഓഡിറ്റ് നിഷധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Published on 17 September, 2019
കിഫ്ബി ഓഡിറ്റ് നിഷധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കിഫ്ബി സി എ ജി ഓഡിറ്റ് അനുവദിക്കാതെയുള്ള സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാന്‌
കത്തുനല്‍കി. സി എ ജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.


1999ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് കിഫ്ബി രൂപീകരിച്ചത്. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സി എ ജി ഓഡിറ്റ് പിന്‍വലിക്കുകയായിരുന്നു. അതേ സമയം കണ്ണൂര്‍ വിമാനത്താവള കമ്ബനിയായ കിയാല്‍ സി.പി.എമ്മിന് നല്‍കിയ നിയമ വിരുദ്ധ സഹായങ്ങള്‍ മറച്ചുവെക്കാനാണ് ഇപ്പോള്‍ കിയാലില്‍ ഓഡിറ്റ് നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.


2015 ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം സ്ഥലം എം.എല്‍.എയായ ഇ.പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയുടെ പരസ്യത്തിനായും കിയാല്‍ എംഡി സി.പി.എം മുഖപത്രമായ ദേശാഭിമാനിയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനും പരസ്യം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക