Image

വീട്ടിലെത്തി ജോസഫിനെ സന്ദര്‍ശിച്ച്‌ ജോസ് ടോം; പ്രചരണത്തിനിറങ്ങുമെന്നറിയിച്ച്‌ ജോസഫ്

Published on 17 September, 2019
വീട്ടിലെത്തി ജോസഫിനെ സന്ദര്‍ശിച്ച്‌ ജോസ് ടോം; പ്രചരണത്തിനിറങ്ങുമെന്നറിയിച്ച്‌ ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിനെ സന്ദര്‍ശിച്ച്‌ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.


പല തവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനാണ് എത്തിയതെന്ന് ജോസ് ടോം പറഞ്ഞു. ജോസ് ടോം തന്നെ വീട്ടില്‍ വന്നു കണ്ടതില്‍ സന്തോഷമുണ്ടെന്നും ജോസ് ടോമിനായി പ്രചാരണത്തിനിറങ്ങുമെന്നും ജോസഫും അറിയിച്ചു.


പാലായിലെ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജോസ് ടോം ജോസഫിനെ കാണാനെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക