Image

പതിനാറാം വയസ്സില്‍ വിമാനം പറത്തി മലയാളി പെണ്‍കുട്ടി

Published on 17 September, 2019
പതിനാറാം വയസ്സില്‍ വിമാനം പറത്തി മലയാളി പെണ്‍കുട്ടി

ബം​ഗ​ളൂ​രു: പൈലറ്റാവുക എന്ന് സ്വപ്നം കാണാത്തവരുണ്ടാകില്ല. എന്നാല്‍ ഈ സ്വപ്നം തന്‍റെ പതിനാറാം വയസ്സില്‍ പൂര്‍ത്തികരിച്ചിരിക്കുകയാണ് എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ട്രി​നി​റ്റി വേ​ള്‍​ഡി​ല്‍ മു​നീ​ര്‍ അ​ബ്​​ദു​ല്‍ മ​ജീ​ദിന്‍റെയും ഉ​സൈ​ബ​യു​ടെ​യും ഏ​ക​മ​ക​ള്‍ നി​ലോ​ഫ​ര്‍.


പതിനാറാം വയസ്സില്‍ നി​ലോ​ഫ​ര്‍ മു​നീ​ര്‍ പറത്തിയത് സെ​സ്ന 172 എ​ന്ന ചെ​റു​വി​മാ​നമാണ്. ഇതോടെ കേ​ര​ള​ത്തി​ല്‍​ നി​ന്ന്​ സ്​​റ്റു​ഡ​ന്‍​റ് പൈ​ല​റ്റ് ലൈ​സ​ന്‍​സ് സ്വ​ന്ത​മാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മു​സ്​​ലിം പെ​ണ്‍​കു​ട്ടി​യെ​ന്ന നേ​ട്ട​വും നി​ലോ​ഫ​ര്‍ മു​നീ​ര്‍ സ്വന്തമാക്കി. വിമാനം പറത്തിയ നി​ലോ​ഫ​റിന് ഹി​ന്ദു​സ്ഥാ​ന്‍ ഗ്രൂ​പ് ഓ​ഫ് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​​ന്‍റെ മൈ​സൂ​രു​വി​ലെ ഓറി​യ​ന്‍​റ് ഫ്ലൈ​റ്റ്സ് ഏ​വിയേ​ഷ​ന്‍ അ​ക്കാ​ദ​മി സ്​​റ്റു​ഡ​ന്‍​റ് പൈ​ല​റ്റ് ലൈ​സ​ന്‍​സ് സമ്മാനിച്ചു.


ദു​ബൈ​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​സ്കൂ​ളി​ല്‍ 10 -ാം ക്ലാ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ ശേ​ഷ​മാ​ണ് നി​ലോ​ഫ​ര്‍ മൈ​സൂ​രു​വി​ലെ ഓ​റി​യ​ന്‍​റ് ഫ്ലൈ​യി​ങ് സ്കൂ​ളി​ല്‍ ചേ​രു​ന്ന​തും തു​ട​ര്‍​ന്ന് വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തും. ദു​ബൈ​യി​ല്‍ ബി​സി​ന​സു​കാ​ര​നാ​ണ് മു​നീ​ര്‍. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പ്ല​സ്​ ടു ​സ​യ​ന്‍​സ് ഗ്രൂ​പ്പ് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ലോ​ഫ​ര്‍ മൈ​സൂ​രു​വി​ല്‍ പൈ​ല​റ്റ് പ​രി​ശീ​ല​നത്തിലാണ്. 18 വ​യ​സ്സ്​ തി​ക​ഞ്ഞാ​ല്‍ നി​ലോ​ഫ​റി​ന് ക​മേ​ഴ്സ്യ​ല്‍ പൈ​ല​റ്റ് ലൈ​സ​ന്‍​സ് നേ​ടാ​നാ​കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക