Image

ചര്‍ച്ച് കേസില്‍ ഹൈകോടതിക്ക് സുപ്രിംകോടതി വിമര്‍ശനം

Published on 17 September, 2019
ചര്‍ച്ച് കേസില്‍   ഹൈകോടതിക്ക് സുപ്രിംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: മലങ്കര ചര്‍ച്ച് കേസില്‍ സുപ്രിംകോടതിയില്‍ നിന്നും കേരള ഹൈകോടതിക്ക് വിമര്‍ശനം. സുപ്രിംകോടതി വിധി മറകടന്ന് ഇടക്കാല ഉത്തരവ് നല്‍കിയ ഹൈകോടതി നടപടിയിലാണ് വിമര്‍ശനം.

മലങ്കര സഭയുടെ 1934ലെ ഭരണഘടന പ്രകാരം പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുപ്രിംകോടതി നല്‍കിയിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം നല്‍കിയ ഹരജിയില്‍ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇരു കൂട്ടര്‍ക്കും മാറിമാറി പ്രാര്‍ഥനകള്‍ നടത്താമെന്നാണ് ഹൈകോടതി വിധിച്ചത്.

ഈ വിധി എന്തടിസ്ഥാനത്തിലാണെന്ന് സുപ്രിംകോടതി ചോദിച്ചു. സുപ്രിംകോടതി വിധിയെ മറികടക്കാന്‍ ഹൈകോടതിക്ക് അധികാരമില്ലെന്ന് പരമോന്നത കോടതി ആവര്‍ത്തിച്ചു. സുപ്രിംകോടതി വിധി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. കേരളവും ഇന്ത്യന്‍ സംസ്ഥാനമാണ്- ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

1064 ദേവാലയങ്ങളാണ് സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പതിനഞ്ച് ദേവാലയങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കം വളരെ രൂക്ഷമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക