Image

ഡി.കെ ശിവകുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; ചികിത്സ നല്‍കണമെന്ന് കോടതി

Published on 17 September, 2019
ഡി.കെ ശിവകുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; ചികിത്സ നല്‍കണമെന്ന് കോടതി
ഡല്‍ഹി: കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അനധികൃത സ്വത്ത് കേസില്‍ ഒക്‌ടോബര്‍ ഒന്ന് വരെ ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു.

അതേസമയം ആരോഗ്യ പ്രശ്‌നം കണക്കിലെടുത്ത് ശിവകുമാറിന് ആദ്യം ചികിത്സ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം ആശുപത്രി പ്രവേശനം ആവശ്യമില്ലെന്ന് ഡോക്ടമാര്‍ വ്യക്തമാക്കിയാല്‍ ശിവകുമാര്‍ തീഹാര്‍ ജയിലില്‍ പോകേണ്ടി വരും. ശിവകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ബുധനാഴ്ചയും വാദം കേള്‍ക്കും. 

കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി, മുകള്‍ റോത്തഗി എന്നിവര്‍ ശിവകുമാറിന് വേണ്ടി കോടതിയില്‍ ഹാജരായി. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ശിവകുമാറിന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. 

അനധികൃത സ്വത്ത് കേസില്‍ ഈ മാസം മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക