Image

ഞാനൊരു വിദേശിയോ ഫറൂഖ് അബ്ദുള്ളയൊരു ഭീകരവാദിയോ അല്ല;: സര്‍ക്കാരിനെ ചോദ്യം ചെയ്ത് തരിഗാമി

Published on 17 September, 2019
ഞാനൊരു വിദേശിയോ ഫറൂഖ് അബ്ദുള്ളയൊരു ഭീകരവാദിയോ അല്ല;: സര്‍ക്കാരിനെ ചോദ്യം ചെയ്ത് തരിഗാമി


ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിലെ ജനങ്ങളും ഇന്ത്യക്കാരാണെന്നും കശ്മീരും ഇന്ത്യയുടെ തമ്മിലുള്ള ബാന്ധവത്തെയാണ് കേന്ദ്രസര്‍ക്കാര്‍ ആക്രമിച്ചതെന്നും തരിഗാമി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പറയുന്നതു വിരുദ്ധമാണ് കശ്മീരിലെ സ്ഥിതിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കശ്മീരിലെ സ്ഥിതി ചൂണ്ടിക്കാട്ടി സി.പി.എം വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംരക്ഷിക്കേണ്ടവര്‍ തന്നെ കശ്മീരിനെ അപമാനിച്ചെന്നാണ് തരിഗാമി അഭിപ്രായപ്പെട്ടത്. തങ്ങളാരും ഭീകരവാദികളല്ല. തങ്ങള്‍ക്ക് പറയാനുള്ളതും കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഒരു പ്രദേശത്തെ വാര്ഡത്താ വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്. നേതാക്കള്‍ വീട്ടു തടങ്കലിലാണ്. കുട്ടികള്‍ പോലും ആക്രമിക്കപ്പെടുന്നു. മനഷ്യാവകാശം ചവിട്ടിയരയ്ക്കപ്പെട്ടു. പതിയെ പതിയെ കശ്മാരും കശ്മീരികളും മരിച്ചുകൊണ്ടിരിക്കുകയാണെന്നും തരിഗാമി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

40 ദിവസത്തിലേറെയായി തൊഴിലെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് കശ്മീരിലെ ജനങ്ങളെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. 'വൈദ്യുതിയോ സുഗമമായ ഗതാഗത സംവിധാനമോ അവിടെയില്ല. ആശുപത്രികളില്‍ ആവശ്യത്തിനു മരുന്ന് പോലും ഇല്ലാത്ത അവസ്ഥയാണ്. നാല് തവണ എംഎല്‍.എ ആയ വ്യക്തിയാണ്  തരിഗാമി. അദ്ദേഹത്തെയാണ് സര്‍ക്കാര്‍ വീട്ടുതടങ്കലാക്കിയത്. ഭീകരവാദത്തിന് എതിരായ സമരത്തിന്റെ പേരില്‍ ജനപ്രതിനിധികളെ തടവിലാക്കുന്നതെന്തിനാണ്. ഫാറൂഖ് അബ്ദുള്ളയുടെ അറസ്റ്റ് അംഗീകരിക്കാനാവുന്നതല്ല. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്താന്‍ ശ്രമിച്ച വ്യക്തിയാണ് അദ്ദേഹം, അത് മറക്കരുത്.' സീതാറാം യെച്ചൂരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക