Image

മലങ്കര സഭാ തര്‍ക്കം: ഇനി കേസുകള്‍ വേണ്ടെന്നു സുപ്രീംകോടതി

Published on 17 September, 2019
മലങ്കര സഭാ തര്‍ക്കം: ഇനി കേസുകള്‍ വേണ്ടെന്നു സുപ്രീംകോടതി
ന്യൂഡല്‍ഹി: മലങ്കര സഭയ്ക്ക് കീഴിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഇനിയൊരു കേസും പാടില്ലെന്നും തങ്ങളുടെ വിധി പാലിക്കാന്‍ എല്ലാ കോടതികള്‍ക്കും ബാധ്യതയുണ്ടെന്നും വ്യക്തമാക്കി സുപ്രീംകോടതി.

ഹൈക്കോടതി ഉള്‍പ്പെടെ കേരളത്തിലെ ഒരു കോടതിയും സുപ്രീംകോടതിയുടെ വിധി ലംഘിക്കുന്ന ഉത്തരവുകളിറക്കരുത്. അങ്ങനെയുണ്ടായാല്‍ വളരെ ഗൗരവത്തോടെ കാണുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച്, കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഓര്‍മിപ്പിച്ചു. കണ്ടനാട് പള്ളിക്കേസില്‍ ഹൈക്കോടതിയുത്തരവ് റദ്ദാക്കിയ ഈമാസം ആറിലെ വിശദമായ വിധിന്യായത്തിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സഭാ തര്‍ക്കത്തിലെ സമാനമായ കേസുകളെല്ലാം സുപ്രീംകോടതിയുടെ 2017 ജൂലായ് മൂന്നിന്റെ വിധിക്കനുസരിച്ച് തീര്‍പ്പാക്കണം. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ കേരളത്തിലെ കോടതികളിലുണ്ടെന്നതിന്റെ കണക്ക് മൂന്നു മാസത്തിനകം സമര്‍പ്പിക്കാനും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

എറണാകുളം കണ്ടനാട് പള്ളിയില്‍ യാക്കോബായ വിഭാഗത്തിനും പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതിയുത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതിക്കുനേരെ രൂക്ഷമായ വിമര്‍ശമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയത്. ഇടക്കാല ഉത്തരവിറക്കിയ ജഡ്ജിയുടെ പേരെടുത്തുപറഞ്ഞായിരുന്നു വിമര്‍ശം. പിന്നീട്, പുറത്തുവന്ന വിധിന്യായത്തിലും ഹൈക്കോടതിക്കുനേരെ ശക്തമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ സിവില്‍, ജുഡീഷ്യല്‍ അതോറിറ്റികള്‍ സുപ്രീംകോടതിക്ക് സഹായകരമായാണ് പ്രവര്‍ത്തിക്കേണ്ടത്. സുപ്രീംകോടതിയുടെ ഉത്തരവുകളും വിധികളും പാലിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാപരമായ ബാധ്യതയുണ്ട്.

മലങ്കര സഭയ്ക്ക് കീഴിലെ പള്ളികള്‍ 1934ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധിക്കെതിരേ യാക്കോബായ സഭക്കാര്‍ പലതവണ സുപ്രീംകോടതിയിലെത്തിയെങ്കിലും അപ്പോഴെല്ലാം ജസ്റ്റിസ് അരുണ്‍ മിശ്ര ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് യാക്കോബായ വിശ്വാസികള്‍ക്കും പ്രാര്‍ഥിക്കാന്‍ അവസരം നല്‍കിക്കൊണ്ട് കണ്ടനാട് പള്ളിക്കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഹൈക്കോടതി എന്ത് ജുഡീഷ്യല്‍ അച്ചടക്കമാണ് പാലിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് വിധിന്യായത്തില്‍ സുപ്രീംകോടതി പറയുന്നു. ഒരിക്കലും ചെയ്യാന്‍പാടില്ലാത്ത നടപടിയാണത്. കേരള ഹൈക്കോടതിയും സിവില്‍ കോടതികളും സുപ്രീംകോടതിയുടെ 2017ലെ വിധി ലംഘിക്കുന്ന ഉത്തരവുകളൊന്നും ഇറക്കരുത്. ഈ വിഷയത്തില്‍ ഇനിയൊരു വ്യവഹാരത്തിന് സാധ്യത അവസാനിച്ചെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Join WhatsApp News
Ninan Mathulla 2019-09-17 23:18:11

Orthodox side must be very happy about the Supreme Court judgment as it is favorable to them. I was also a member of the Orthodox Church, and as such I have a soft corner in me towards them. As I am not a member of the Orthodox Church anymore, I can see things not biased or without being emotionally charged.

Central government appointed judges can use courts for political purposes to divide and rule. People in a state are turned against each other and government turned against people, and people turned against government. Such tactics can be used in the end, to even to dismiss democratically elected state governments, as envisaged in the ‘Chaanakya buddhi’ of some. Ultimately all this boils down to the central government controlling state governments using the divide and rule policy. We saw the same situation in the ruling related to Orthodox Church. One group of people turned against another in the same state.

The problem with the Maradu Flat case is a little complicated. We see the same situation in the Gadgil report for High-ranges of Kerala. Coastal Zone authority and environmental regulations are used for political purposes. Others are trying to control the lives of people through different agencies. What damage is done to the environment with these buildings? Such buildings are not in coastal zone in Kerala, India or anywhere else in the world? Look at all the developments in Gujarat recently. There no environmental problems involved?  Recently there was flood in North India. We did not see any study pinpointing the problem on construction in the nearby areas. The Himalayan Mountains were coming down recently and Manju Vaariar and team had to be rescued from there. Nobody made any mention of environmental damage or any study conducted that pinpointed the damage to development in the nearby area. I do not understand why people do not understand that all this studies are to prevent development money for Kerala and job opportunities for people in Kerala. With the Maradu Flat case people are discouraged to buy Flats and it affects the construction industry in Kerala and all the related industries and job opportunities in the related industries. Kerala will lag behind other states and will be at the mercy of people ruling from the center.

This is just big politics to control the lives of others.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക