Image

നെടുമങ്ങാട് വീട് ജപ്തി ചെയ്ത നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ്

Published on 18 September, 2019
നെടുമങ്ങാട് വീട് ജപ്തി ചെയ്ത നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : പതിനൊന്നുവയസ്സുകാരിയടക്കമുള്ള കുടുംബത്തെ വിട്ടീല്‍ നിന്ന് പുറത്താക്കിയ ജപ്തി നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ല. മൊറട്ടോറിയത്തില്‍ സര്‍ക്കാരിന്‍റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും കര്‍ഷകരെ ബാങ്കുകള്‍ പീഡിപ്പിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.


നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവും കുടുംബവും താമസിച്ചിരുന്ന വീടാണ് ഇന്നലെ എസ്ബിഐ വെഞ്ഞാറമ്മൂട് ശാഖ ജപ്തി ചെയ്തത്. തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്തിയെന്നായിരുന്നു ബാങ്ക് അറിയിച്ചത്. സംഭവം വിവാദമായതോടെ പ്രതിഷേധം ശക്തമായി. എംഎല്‍എയടക്കമുള്ളവര്‍ ബാങ്കിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയതോടെയാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. 


വീട് നിര്‍മ്മാണത്തിനായാണ് ബാലു രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. കൃത്യമായി തിരിച്ചടച്ചുകൊണ്ടിരിക്കവേ ബാലുവിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

അതേസമയം 2.10 ലക്ഷം രൂപ അടച്ചാല്‍ പ്രമാണം തിരികെ നല്‍കാമെന്ന് എസ്ബിഐ ബാങ്കിന്റെ വെഞ്ഞാറമൂട് ബ്രാഞ്ച് അറിയിച്ചു. എന്നാല്‍ കുടുംബം അടക്കേണ്ട തുക കുറക്കണമെന്ന ആവശ്യവുമായി വാമനപുരം എംഎല്‍എ ഡി കെ മുരളി രംഗത്തെത്തി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക