Image

സെന്റ്‌ ജോര്‍ജ്ജ്‌ സിറിയന്‍ ചര്‍ച്ചിന്റെ സമ്മര്‍ വെക്കേഷന്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 09 July, 2011
സെന്റ്‌ ജോര്‍ജ്ജ്‌ സിറിയന്‍ ചര്‍ച്ചിന്റെ സമ്മര്‍ വെക്കേഷന്‍
ന്യൂയോര്‍ക്ക്‌: റോക്‌ലാന്റ്‌ കൗണ്ടിയിലെ സെന്റ്‌ ജോര്‍ജ്ജ്‌ സിറിയന്‍ ചര്‍ച്ച്‌ ഓഫ്‌ റോക്‌ലാന്റ്‌ കുട്ടികള്‍ക്കുവേണ്ടി ഒരു സമ്മര്‍ വെക്കേഷന്‍ ഉല്ലാസ യാത്ര നടത്തി. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നു നടത്തിയ ഈ ഉല്ലാസ യാത്ര എല്ലാവര്‍ക്കും ഉന്മേഷം പകരുന്നതായിരുന്നു എന്ന്‌ സംഘാടകര്‍ അറിയിച്ചു.

റോക്‌ലാന്റ്‌ ന്യൂസിറ്റിയിലുള്ള ബൗളിംഗ്‌ ആലിയും ഈ ഉല്ലാസയാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വളരെയധികം കുട്ടികള്‍ പങ്കെടുത്ത ഈ യാത്രയും ബൗളിംഗ്‌ ആലിയിലെ സന്ദര്‍ശനവും എല്ലാവരും വേണ്ടുവോളം ആസ്വദിച്ചു എന്ന്‌ ഡ്യൂക്‌ ഡാനിയേല്‍ അറിയിച്ചു.
സെന്റ്‌ ജോര്‍ജ്ജ്‌ സിറിയന്‍ ചര്‍ച്ചിന്റെ സമ്മര്‍ വെക്കേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക