Image

സ്വവര്‍ഗ്ഗ വിവാഹത്തിന് സഹായം നിഷേധിച്ച നടപടി ശരിയെന്ന് സുപ്രീം കോടതി

പി.പി.ചെറിയാന്‍ Published on 19 September, 2019
സ്വവര്‍ഗ്ഗ വിവാഹത്തിന് സഹായം നിഷേധിച്ച നടപടി ശരിയെന്ന് സുപ്രീം കോടതി
അരിസോണ: ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായി ആരംഭിച്ച ബ്രഷ് ആന്റ് നിബ് സ്റ്റുഡിയോ ഉടമസ്ഥരായ ജൊആന, ബ്രിയാന എന്നിവര്‍ അവരുടെ വിശ്വാസത്തിനെതിരായി സ്വവര്‍ഗ്ഗവിവാഹത്തിന് കസ്റ്റംസ് മെസ്സേജ് നിര്‍മ്മിച്ചു നല്‍കാന്‍ വിസമ്മതിച്ചതിനെതിരെ ഫോനിക്‌സ് സിറ്റി അധികൃതര്‍ സ്വീകരിച്ച നിയമ നടപടികള്‍ തള്ളി അരിസോണ സുപ്രീം കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 16 തിങ്കളാഴ്ചയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തുവന്നത്.

സ്വവര്‍ഗ ദമ്പതികള്‍ ഫോനിക്‌സ് ലോവര്‍ കോടതിയില്‍ ബിസിനസ്സ് ഉടമകള്‍ തങ്ങള്‍ക്ക് വെഡ്ഡിംഗ് ഇന്‍വിറ്റേഷന്‍ നിര്‍മ്മിച്ചു നല്‍കാന്‍ വിസമ്മതിച്ചത് നീതിനിഷേധമാണെന്ന് ചൂണ്ടികാട്ടി നല്‍കിയ  പരാതിയില്‍ സ്വവര്‍ഗ ദമ്പതികള്‍ക്കനുകൂലമായി കോടതി വിധിച്ചിരുന്നു.

ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഉടമകള്‍ അപ്പീല്‍ നല്‍കിയത്. ഞങ്ങളുടെ മതവിശ്വാസമനുസരിച്ചു സ്വവര്‍ഗ വിവാഹത്തെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നതു തെറ്റാണെന്നും, ആയതിനാല്‍ ലോവര്‍ കോടതിവിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

അപ്പീല്‍ കേട്ട സുപ്രീം കോടതി ഉടമകളുടെ വാദം ശരിയാണെന്ന് കണ്ടെത്തി.
ഏഴംഗ ജഡ്ജിമാരുടെ പാനല്‍ മൂന്നിനെതിരെ നാലു വോട്ടുകള്‍ക്കാണ് അപ്പീല്‍ അനുവദിച്ചത്.
കൊളറാഡൊയില്‍ കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ്ഗവിവാഹത്തിന് കേക്ക് ഉണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ഉടമകളുടെ തീരുമാനം ശരിയാണെന്ന് യു.എസ്സ. സുപ്രീം കോടതി നേരിയ ഭൂരിപക്ഷത്തോടെ ശരിവെച്ചിരുന്നു.

സ്വവര്‍ഗ്ഗ വിവാഹത്തിന് സഹായം നിഷേധിച്ച നടപടി ശരിയെന്ന് സുപ്രീം കോടതിസ്വവര്‍ഗ്ഗ വിവാഹത്തിന് സഹായം നിഷേധിച്ച നടപടി ശരിയെന്ന് സുപ്രീം കോടതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക