Image

കുടിശ്ശിക; മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്‍റ് വിതരണം നിര്‍ത്തിവെക്കും

Published on 19 September, 2019
കുടിശ്ശിക; മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്‍റ് വിതരണം നിര്‍ത്തിവെക്കും

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്‍റ് വിതരണം നിര്‍ത്തിവെക്കും. സ്റ്റെന്‍റ് വിതരണക്കാരുടെ സംഘടനയുടേതാണ് തീരുമാനം. ഇതോടെ ഹൃദ്രോഗ ചികിത്സക്ക് ബുദ്ധിമുട്ടുണ്ടാകും.


കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലാണ് വിതരണം നിര്‍ത്തിവെക്കുക. 47 കോടി രൂപ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് വിതരണക്കാര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക