Image

ഓര്‍മകളില്‍ ഓര്‍ത്തു വെക്കാന്‍ നൃത്ത സംഗീത മയമായ ഒരോണം

ബിനോയ് തോമസ് Published on 19 September, 2019
ഓര്‍മകളില്‍ ഓര്‍ത്തു വെക്കാന്‍ നൃത്ത സംഗീത മയമായ ഒരോണം
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് നുയോര്‍ക് നടത്തിയ ഓണാഘോഷ
പരിപാടികള്‍ ജന സാന്ദ്രത കൊണ്ടും മികവുറ്റ കലാ സദ്യകൊണ്ടും മാറ്റുകൂട്ടി. ഉച്ചക്ക് പന്ത്രണ്ട് അരക്കു അഞ്ഞൂറില്‍പരം ആളുകള്‍ ആസ്‌വദിച്ച ഓണസദ്യക്കുശേഷം, മാവേലി മന്നനെ ചെണ്ട മേളത്തോടും താലപ്പൊലിയോടും മുത്തുകുടകളുടെ അകമ്പടിയോടും വിശിഷ്ട അതിഥികളോടെ സ്‌റ്റേജിലേക് ആനയിക്കുകയും ചെയ്തു.

അത്തപൂവും ഊഞ്ഞാലും മുത്തുക്കുടയും കൊണ്ട് വര്‍ണ്ണാഭമായ ഹാളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ
കേരളത്തിലെത്തി ഓണഘോഷത്തില്‍ പങ്കെടുക്കുന്ന പ്രതീതി ജനങ്ങളില്‍ കാണുവാന്‍ കഴിഞ്ഞു കുഞ്ഞു പാവാടയും ചന്ദനവും ഇട്ടു ഊഞ്ഞാലില്‍ ഇരിക്കുന്ന കുഞ്ഞു മണികളെ കണ്ടപ്പോള്‍ ഇതാണ്
മലയാളിയുടെ ഓണം നമ്മുടെ ഓണം എന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞു.

ഓണാഘോഷം എന്ന പേരിനെ അന്വര്‍ത്ഥമക്കുന്ന വിധം കാതിനും മനസ്സിനും സുകവും സാന്തോഷവും പകരുന്ന കലാപരിപാടികളും ഓണസദ്യയുമാണ് ഓണത്തിനാവശ്യം എന്നും ഉള്ള തിരിച്ചറിവാണ് കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ന്റെ ഓണാഘോഷം എന്നും ജന പ്രിയമാക്കുന്നതു.
പ്രസിഡന്റ് ഇടിക്കുള ചാക്കോയുടെ അധ്യക്ഷതയില്‍ വിശിഷ്ടാതിഥികള്‍ നിലവിളക്ക് കൊളുത്തി ഓണഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സെക്രട്ടറി അനു പ്രിന്‍സ് സ്വാഗതം ചെയ്ത
ചടങ്ങില്‍ മുഖ്യാതിഥിയായറവ. ഫാദര്‍ പൗലോസ് ആദായീ കോര്‍ എപിസ്‌കോപ ഓണ സന്ദേശം നല്‍കി.

വേദിയില്‍ ഫോമ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ ,ഫോമ സെക്രട്ടറി ജോസ് എബ്രഹാം, സ്‌റ്റേറ്റ് അസംബ്ലി മാന്‍ മൈഖേള്‍ കുസിക് ,കെവിന്‍ എല്‍കിന്‍സ്, റവ. ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ സന്നിഹതരായിരുന്നു. ഓണാഘഷത്തിന്റെ കോര്‍ഡിനേറററായി പൊന്നച്ചന്‍ ചാക്കോ പ്രവര്‍ത്തിച്ചു ഐഡിയ സ്റ്റാര്‍ സിംഗര്‍ വിന്നര്‍ വിവേകാനന്ദന്‍ അര്‍ച്ചന യുടെയും ഗാന സദ്യ സദസ്യര്‍ ഒന്നടങ്കം ആഘോഷിച്ചു സ്ത്രീകളുടെ വള്ളം കളിയോടെ അവസാനിച്ച പരിപാടികള്‍ എന്നും ഓര്‍മയായി നില്‍ക്കും നമ്മളെല്ലാം ഒന്നാണെന്ന് ഓണം ചൊല്ലുന്നു.


ഓര്‍മകളില്‍ ഓര്‍ത്തു വെക്കാന്‍ നൃത്ത സംഗീത മയമായ ഒരോണംഓര്‍മകളില്‍ ഓര്‍ത്തു വെക്കാന്‍ നൃത്ത സംഗീത മയമായ ഒരോണംഓര്‍മകളില്‍ ഓര്‍ത്തു വെക്കാന്‍ നൃത്ത സംഗീത മയമായ ഒരോണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക