Image

റവ.ഡോ.ജോണ്‍ ചെറിയാന്‍ നിര്യാതനായി

ജോയി തുമ്പമണ്‍ Published on 19 September, 2019
റവ.ഡോ.ജോണ്‍ ചെറിയാന്‍ നിര്യാതനായി
ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) യുടെ സ്ഥാപകരിലൊരാളായ പരേതരായ പാസ്റ്റര്‍ കെ.സി. ചെറിയാന്‍ (വെട്ടിയാറ്റ് ചെറിയാച്ചന്‍) - റാഹേലമ്മ ദമ്പതികളുടെ മകന്‍ ഡോ. ജോണ്‍ ചെറിയാന്‍ (ജോയ്കുട്ടി 83) ഹൂസ്റ്റണില്‍ സഹോദര പുത്രന്‍ റോബിന്‍സന്റെ വസതിയില്‍ നിര്യാതനായി.

സുവിശേഷകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലറിയപ്പെട്ടിരുന്നു. അമേരിക്കയില്‍ 1964-ല്‍ കുടിയേറി. നരവംശ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.ദീര്‍ഘനാള്‍ ന്യു യോര്‍ക്കിലായിരുന്നു.

ഭാര്യ ഗ്രേയ്സ് ജോണ്‍ ചെറിയാന്‍ കോട്ടയം വേളൂര്‍ പള്ളിവാതിക്കല്‍ കുടുംബാംഗം.

സഹോദരങ്ങള്‍: പരേതയായ മറിയാമ്മ തോമസ്, ഏബ്രഹാം ചെറിയാന്‍ ( ന്യൂയോര്‍ക്ക്), ഗ്രേയ്സി താവൂ (ബെംഗളുരു).

ഹൂസ്റ്റണ്‍ ഐപിസി ഹെബ്രോന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20 വെള്ളി വൈകിട്ട് 7-നു പൊതുദര്‍ശനവും സെപ്റ്റംബര്‍ 21 ശനി 3.30ന് സംസ്‌കാര ശുശ്രൂഷയും നടക്കും.

വിവരങ്ങള്‍ക്ക്: റോബിന്‍സണ്‍ചെറിയാന്‍ 281-935-7553
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക