Image

സുരാജും സൗബിനും ഒന്നിക്കുന്ന വികൃതിയുടെ ഓഡിയോ ലോഞ്ച് നാളെ

Published on 20 September, 2019
സുരാജും സൗബിനും ഒന്നിക്കുന്ന വികൃതിയുടെ ഓഡിയോ ലോഞ്ച് നാളെ

സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന വികൃതിയുടെ ഓഡിയോ ലോഞ്ച് നാളെ വൈകിട്ട് 7 മണിക്ക് ഇടപ്പള്ളി ലുലു മാളില്‍ വെച്ചു നടത്തുന്നു.


ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിറ്റോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, പുതുമുഖ നായിക വിന്‍സി, സുരഭി ലക്ഷ്മി, മറീന മെെക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വില്‍സണ്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.


കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന വികൃതിയുടെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു.


അജീഷ് പി. തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവര്‍ എഴുതുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക