Image

നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Published on 20 September, 2019
നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ഹരിപ്പാട്:  നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ചുകയറി രണ്ടുപേര്‍ ദാരുണമായി മരിച്ചു. ഹരിപ്പാട് നങ്യാര്‍കുളങ്ങര ജംഗ്ഷനിലാണ് സംഭവം. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശികളായ വെങ്കിടചലന്‍(34), ശരവണന്‍(40) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ 5:40 ഓടെയാണ് അപകടമുണ്ടായത്. തിരുപ്പതിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹരിപ്പാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക