Image

കീമോ ചെയ്യാം, മുടി കൊഴിയാതെ; പുതിയ കണ്ടെത്തല്‍

Published on 20 September, 2019
കീമോ ചെയ്യാം, മുടി കൊഴിയാതെ; പുതിയ കണ്ടെത്തല്‍
കാന്‍സര്‍ രോഗികളെ അലട്ടുന്നു ഒന്നാണ് കീമോ തെറാപ്പിക്കുശേഷമുള്ള മുടികൊഴിച്ചില്‍. ഇതിനൊരു പരിഹാരമായി മുടിനാരുകളെ സംരക്ഷിക്കാന്‍ പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

കാന്‍സര്‍ ചികിത്സയില്‍, പ്രത്യേകിച്ചും ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം ഇവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട മരുന്നുകളാണ് ടാക്‌സേനുകള്‍. പലപ്പോഴും ഇവ വളരെക്കാലം നീണ്ടു നില്‍ക്കുന്ന മുടികൊഴിച്ചിലിനു കാരണമാകുന്നു. ടാക്‌സേനുകള്‍ മൂലം ഉണ്ടാകുന്ന മുടി നഷ്ടപ്പെടല്‍ എങ്ങനെ തടയാം എന്നായിരുന്നു ഗവേഷകരുടെ ചിന്ത.

ഇതിനായി CDK 4/6 എന്ന ഇന്‍ഹിബിറ്റേഴ്‌സ് എന്നയിനം മരുന്നുകള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ഇത് രോമകൂപങ്ങള്‍ക്ക് നാശമുണ്ടാക്കാതെതന്നെ അര്‍ബുദകോശവളര്‍ച്ചയെ തടയുമെന്നു പഠനത്തില്‍ കണ്ടു. ടാക്‌സേന്‍ കീമോതെറാപ്പിയോട് രോമകൂപങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നും പഠനം മനസ്സിലാക്കി.

രോമത്തിന്റെ ചുവട്ടില്‍, വിഭജിച്ചു കൊണ്ടിരിക്കുന്ന പ്രത്യേകയിനം കോശങ്ങള്‍ ഉണ്ടെന്നും ഇവ മുടി കിളിര്‍ക്കാന്‍ നിര്‍ണായകമാണെന്നും കണ്ടു. ഇവയില്‍ നിന്നുണ്ടാകുന്ന മൂലകോശങ്ങള്‍ ടാക്‌സേനുകളോട് വള്‍ണറബിള്‍ ആണ്. അതുകൊണ്ടുതന്നെ ഈ മൂലകോശങ്ങളെ കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങളില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ട്. പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. തല്‍വീന്‍ പൂര്‍ബ പറഞ്ഞു.

കീമോതെറാപ്പിക്കു വിധേയരാകുന്ന രോഗികളുടെ തലയോട്ടിയിലെ രോമകോശങ്ങളുടെ വിഭജനം സാവധാനത്തിലാക്കി മുടി കൊഴിച്ചില്‍ തടയുന്ന കൂടുതല്‍ മരുന്നുകള്‍ വികസിപ്പിക്കാന്‍ ഈ പഠനം പ്രയോജപ്പെടുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

എന്നാല്‍ എന്തുകൊണ്ടാണ് ചില രോഗികള്‍ക്ക് കൂടുതല്‍ മുടികൊഴിച്ചില്‍ ഉണ്ടാകുന്നതെന്നും ചില മരുന്നുകള്‍ക്ക് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉള്ളതെന്നും അറിയില്ലെന്നും ഗവേഷര്‍ കൂട്ടിച്ചേര്‍ത്തു.

സെന്റര്‍ ഫോര്‍ ഡെര്‍മറ്റോളജി റിസര്‍ച്ച് നടത്തിയ പഠനം EMBO മോളിക്യുലാര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക