Image

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കാന്‍ നിര്‍ദേശം

Published on 21 September, 2019
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന പിഴത്തുക കുറയ്ക്കാന്‍ നിര്‍ദേശം. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയെക്കുറിച്ചും അത് കാരണം ഉടലെടുത്ത അനിശ്ചിതത്വം പരിഹരിക്കുന്നതിനാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം.


പിഴത്തുക എത്ര കുറയ്ക്കണം എന്നതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. മോട്ടോര്‍ ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയെക്കുറിച്ച്‌ വ്യക്തത വരുത്താന്‍ കേന്ദ്രത്തിന് വീണ്ടും കത്തയക്കും.


നിലവില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന നിയമലംഘനങ്ങളില്‍ ഉയര്‍ന്ന പിഴത്തുക വേണ്ട എന്നാണ് തീരുമാനം. മറ്റ് നിയമലംഘനങ്ങളില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാനായി നിയമവകുപ്പും ശ്രമിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക