മഞ്ജു വാര്യരെ നായികയാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമാണ് പ്രതി പൂവന് കോഴി. ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുതിയ വിശേഷങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. മഞ്ജു നായികയാവുമ്ബോള് ജോജു ജോര്‍ജ് നായകനാവുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ ജോജു അഭിനയിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പ്രതിഫലത്തെ ചൊല്ലിയുള്ള തകര്‍ക്കം കാരണം ജോജു ഈ വേഷം വേണ്ടെന്ന് വെച്ചതായിട്ടാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പകരം റോഷന് ആന്‍ഡ്രൂസ് നായകനായി അഭിനയിക്കുന്നതായും വാര്‍ത്തയുണ്ട്. ഡെക്കാണ് ക്രോണിക്കിള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉണ്ണി ആറിന്റെ പ്രതി പൂവന്‍ക്കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും ഉണ്ണി ആര് ആണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം അനുശ്രീയാണ് മറ്റൊരു നായിക. അലന്‍സിയറും സൈജു കുറുപ്പും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോട്ടയമാണ് പ്രതി പൂവന് കോഴിയുടെ പ്രധാന ലൊക്കേഷന്‍.
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യരുടെ തിരിച്ച് വരവ് റോഷന് ആന്‍ഡ്രൂസിന്റെ സിനിമയിലൂടെയായിരുന്നു. ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.