Image

ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പമെന്ന് യാക്കോബായ സഭ

Published on 21 September, 2019
ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പമെന്ന് യാക്കോബായ സഭ
എറണാകുളം: ഇടതുപക്ഷ സര്‍ക്കാര്‍ തങ്ങളോട് നീതിപൂര്‍വമായി പെരുമാറിയിട്ടുണ്ടെന്ന് യാക്കോബായ സഭ. നീതിപൂര്‍വമായി പെരുമാറിയവരെ സഭ പിന്തുണക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പമായിരിക്കും തങ്ങളെന്നും സഭാ പ്രതിനിധികള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പാലാ ഉള്‍പ്പടെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാക്കോബായ സഭയുടെ പ്രതികരണം. ഇതില്‍ അഞ്ച് നിയമാസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്നാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക