Image

പാക് സൈന്യത്തിന്റെ ലൈംഗിക അക്രമത്തിനെതിരേ പ്രതികരിച്ച യുവതി അമേരിക്കയില്‍ അഭയം തേടി

Published on 21 September, 2019
പാക് സൈന്യത്തിന്റെ ലൈംഗിക അക്രമത്തിനെതിരേ പ്രതികരിച്ച യുവതി അമേരിക്കയില്‍ അഭയം തേടി
ന്യൂയോര്‍ക്ക് : പാക് സൈന്യത്തിന്റെ ലൈംഗിക അക്രമത്തിനെതിരേ പ്രതികരിച്ച പ്രമുഖ പാക് മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലായ് ഇസ്മായില്‍ (32)  അമേരിക്കയില്‍ അഭയം തേടി.

നൂറുകണക്കിന് പഷ്തൂണ്‍ സ്ത്രീകളെ പാകിസ്ഥാന്‍ സൈനികര്‍ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം. രാജ്യം മുഴുവന്‍ പാകിസ്ഥാന്‍ സൈന്യം ഗുലാലായ് ഇസ്മായിലിനായി പഴുതടച്ച് തെരച്ചില്‍ നടത്തുമ്പോഴാണ് അവരുടെ പലായനം.

രാജ്യം വിടാനും തന്നെ സഹായിച്ചവരുടെ ജീവന്‍ അപകടത്തില്‍പെട്ടേക്കാം എന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയുന്നില്ലെന്ന് വിദേശമാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുലാലായ് പറഞ്ഞു.

പതിനാറാമത്തെ വയസ്സില്‍ 'അവെയര്‍ ഗേള്‍സ്' എന്ന പേരില്‍ എന്‍.ജി.ഒ സ്ഥാപിച്ചായിരുന്നു ഗുലാലായുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. പാകിസ്ഥാന്‍– അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഗുലാലായ് പോരാടാന്‍ തുടങ്ങിയതോടെയാണ് അവര്‍ക്കെതിരെ ഭരണകൂടം തിരിഞ്ഞത്. നൂറുകണക്കിനു സ്ത്രീകള്‍ ദിവസംതോറും പാകിസ്ഥാന്‍ സൈന്യത്തിന്റെ ലൈംഗിക പീഡനങ്ങള്‍ക്കു ഇരയാകുന്നുണ്ട്. ഭയപ്പെടുത്തിയും വേദനിപ്പിച്ചും പഷ്തൂണ്‍ വിഭാഗത്തില്‍പെട്ടവരെ പാകിസ്ഥാനില്‍ നിന്നു തുടച്ചു നീക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്– ഗുലാലായ് പറഞ്ഞു,

പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗമാണ് പഷ്തൂണ്‍. എന്നാല്‍ സൈന്യത്തിന്റെ പീഡനങ്ങളെ ഭയന്ന് പാകിസ്ഥാനിലെ പഷ്തൂണ്‍ കുടുംബങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്യുകയാണെന്നും ഗുലാലായി പറയുന്നു. പഷ്തൂണുകളുടെ വീടുകള്‍ ആക്രമിക്കുന്ന പാക്ക് സൈന്യം, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം പട്ടാള ക്യാംപുകളില്‍ ലൈംഗിക അടിമകളാക്കുകയാണ്. ഈ സ്ത്രീകളെ സൈന്യം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ടെന്നും ഗുലാലായി പറയുന്നു.

പഷ്തൂണ്‍ സംരക്ഷണ മുന്നേ?റ്റം എന്ന ഗുലാലായിയുടെ പ്രതിഷേധത്തിന് വന്‍ പ്രചാരമാണ് പാകിസ്ഥാനില്‍ ലഭിച്ചത്. പതിനായിരങ്ങള്‍ അവര്‍ക്ക് പിന്തുണയുമായി വന്നു. പാകിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെയുള്ള ഗുലാലായുടെ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ തുടര്‍ന്ന് പാക് ഭരണകൂടവും പട്ടാളവും തീരുമാനമെടുക്കുകയായിരുന്നു.

രാജ്യാന്തര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഗുലാലായിയെ എക്‌സി?റ്റ് കണ്‍ട്രോള്‍ ലിസ്?റ്റില്‍പെടുത്തി രാജ്യം വിടുന്നത് പാക്കിസ്ഥാന്‍ വിലക്കിയിരുന്നു.

Join WhatsApp News
josecheripuram 2019-09-21 19:17:49
I recall the war with Pakistan in 1971,When Mujeeb Rehman was elected and you know what happened.When Pakistan knew that they are going to to be divided they raped every women,That's means the forth coming generation is their own blood.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക