Image

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഒക്ടോബര്‍ 21ന്

Published on 21 September, 2019
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഒക്ടോബര്‍ 21ന്
ന്യൂഡല്‍ഹി: മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് നടക്കും. കേരളത്തിലെ അഞ്ചും കര്‍ണാടകത്തിലെ പതിനഞ്ചും ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി 64 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് 21ന് നടക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 24 നാണ് എല്ലായിടത്തും വോട്ടെണ്ണല്‍.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ളിംലീഗ് എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. കെ. മുരളീധരന്‍ വടകരയിലും എ.എം. ആരിഫ് ആലപ്പുഴയിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ഹൈബി ഈഡന്‍ എറണാകുളത്തും വിജയിച്ച് പാര്‍ലമെന്റിലെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍

അരുണാചല്‍പ്രദേശ് (1), അസാം (4), ബീഹാര്‍ (5), ഛത്തീസ്ഗഢ് (1), ഗുജറാത്ത് (4),ഹിമാചല്‍പ്രദേശ് (2), കര്‍ണാടകം (15), മദ്ധ്യപ്രദേശ് (1), മേഘാലയ (1), ഒഡിഷ (1), പുതുച്ചേരി (1), പഞ്ചാബ് (4), രാജസ്ഥാന്‍ (2), സിക്കിം (3), തമിഴ്‌നാട് (2), തെലുങ്കാന (1), ഉത്തര്‍പ്രദേശ് (11).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക