Image

ഹൗഡി മോദി': ട്രംപ്‌ പങ്കെടുത്ത്‌ സംസാരിക്കും

Published on 22 September, 2019
ഹൗഡി മോദി': ട്രംപ്‌ പങ്കെടുത്ത്‌ സംസാരിക്കും
ടെക്‌സസ്‌:  ഹൂസ്റ്റണില്‍ നടക്കുന്ന 'ഹൗഡി മോദി' പരിപാടിയില്‍ പ്രസിഡന്‍റ്‌ ഡോണള്‍ഡ്‌ ട്രംപ്‌  30 മിനുട്ട്‌ നീളുന്ന പ്രസംഗം നടത്തുമെന്നാണ്‌ വിവരം.

 മോദിയുടെ പ്രസംഗവും ട്രംപ്‌ കേള്‍ക്കും. അമേരിക്കന്‍ പ്രസിഡന്‍റ്‌ പരിപാടിയിലെ അതിഥിയാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സമയം ഞായറാഴ്‌ച രാത്രി ഒമ്‌ബതിനാണ്‌ ഹൂസ്റ്റണില്‍ 'ഹൗഡി മോദി' പരിപാടി നടക്കുക. പരിപാടിയില്‍ 50,000 പേര്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നത്‌. 

ഇതിന്‌ മുന്നോടിയായി അമേരിക്കയുടെ ഊര്‍ജതലസ്ഥാനമായ ഹൂസ്റ്റണിലെ ഊര്‍ജകമ്‌ബനി മേധാവികളുമായി മോദി കൂടിക്കാഴ്‌ച നടത്തി.

 ടെക്‌സസില്‍ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ 'ഹൗഡി മോദി' പരിപാടിയെ ബാധിക്കില്ലെന്നു സംഘാടകര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാരക്കരാര്‍ വേദിയില്‍ ട്രംപ്‌ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്‌. ഇന്ത്യ-അമേരിക്ക ഉഭയകക്ഷിബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ്‌ സന്ദര്‍ശനമെന്ന്‌ യാത്രയ്‌ക്ക്‌ മുന്‍പ്‌ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക