Image

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ല; മത്സരിക്കാനില്ലെന്ന് മകള്‍ നീതി മയ്യം

Published on 22 September, 2019
തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ല; മത്സരിക്കാനില്ലെന്ന് മകള്‍ നീതി മയ്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


2021-ല്‍ സര്‍ക്കാര്‍ രൂപീകരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് മക്കള്‍ നീതി മയ്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ചില പാര്‍ട്ടികള്‍ അധികാരത്തിനു വേണ്ടി നടത്തുന്ന പോരാട്ടം മാത്രമാണ് ഈ ഉപതെരഞ്ഞെടുപ്പെന്നും ഇതിന് വലിയ പ്രാധാന്യമുള്ളതായി തോനുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തമാസം 21-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക