Image

യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ കൊച്ചിയില്‍;അരൂരില്‍ ഷാനിമോള്‍ ഉസ്മാനു സാധ്യത

Published on 22 September, 2019
യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ കൊച്ചിയില്‍;അരൂരില്‍ ഷാനിമോള്‍ ഉസ്മാനു സാധ്യത

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആലപ്പു‌ഴ അരൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ കൊച്ചിയില്‍ നടന്നു. ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി, ഡിസിസി ഭാരവാഹികള്‍ പങ്കെടുത്തു.


ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, കെ ബാബു, എ എ ഷുക്കൂര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ളത്. ഇവര്‍ മൂന്നു പേരും ഐ ഗ്രൂപ്പ് നോമിനികളാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭ മണ്ഡലത്തില്‍ ലീഡ് നേടാന്‍ കഴിഞ്ഞത് ഷാനി മോളുടെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥി ആരെന്ന് കെപിസിസി പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു.


കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് കോണ്‍​ഗ്രസിന് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇതില്‍ എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെയും മഞ്ചേശ്വരം മുസ്ലീ ലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ്. സിറ്റിംഗ് മണ്ഡലം അല്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടു വര്‍ധന കോണ്‍ഗ്രസിന് അരൂരില്‍ വിജയപ്രതീക്ഷ നല്‍കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക